ആലപ്പുഴ: പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയിൽ കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസിലാണ് പ്രതിയായ ജെയ്ക് സി. തോമസ് കീഴടങ്ങിയത്. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.
2016-ൽ കോളേജ് മാനേജ്‌മെന്റിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തിലാണ് ജെയ്കിന്റെ നേതൃത്വത്തിലുളള സംഘം കോളേജ് അടിച്ച് തകർത്തത്. കോളേജ് നൽകിയ പരാതിയിലാണ് അന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക് സി. തോമസിനെതിരെ കേസ് എടുത്തത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിഷയം വീണ്ടും ചർച്ചയായത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് എൽഡിഎഫ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപ്പള്ളി മണ്ഡലത്തിൽ സഹതാപ തരംഗത്തെ എതിരിടാൻ ശ്രമിക്കുന്ന എൽഡിഎഫിന് ജയിക്കിനെതിരെ ഉണ്ടായ കേസ് തലവേദനയാകുമെന്നാണ് വിലയിരുത്തൽ.
















Comments