ഇൻഡസ്ട്രിഹിറ്റായി തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ് നെൽസൺ സംവിധാനം ചെയ്ത ജയിലർ. സിനിമയുടെ വിജയക്കുതിപ്പിലും ചിത്രത്തിലെ ഒരു നടന്റെ വിയോഗത്തിലുള്ള വേദനയിലാണ് അണിയറപ്രവർത്തകർ. ജയിലറിൽ വില്ലന്റെ സഹായിയായെത്തി പ്രേക്ഷകരെ ചിരിപ്പിച്ച ഡാൻസർ രമേശിന്റെ വിയോഗമാണ് നോവായി മാറിയിരിക്കുന്നത്.
‘കണ്ണോട് കാൺപതെല്ലാം’ എന്ന ഗാനത്തിന് ചുവടുവെച്ചാണ് രമേശിന്റെ ഗുണ്ടാ കഥാപാത്രം തിയേറ്ററുകളിൽ പ്രേക്ഷകരെ ചിരിപ്പിച്ചത്. വില്ലൻ കഥാപാത്രത്തിനൊപ്പമുള്ള ഗുണ്ടയായാണ് രമേശ് ജയിലറിൽ അഭിനയിച്ചത്. വിനായകനോടൊപ്പം അതിഗംഭീരമായ അഭിനയമായിരുന്നു രമേശിന്റേത്. എന്നാൽ, ചിത്രം റിലീസ് ആകുന്നതിന് മുൻപ് രമേശ് വിടവാങ്ങിയിരുന്നു. ഈ വർഷം ജനുവരിയിലായിരുന്നു താരം മരിക്കുന്നത്. നടനെ പിറന്നാൾ ദിനത്തിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അജിത് നായകനായ തുനിവിലും രമേശ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയിൽ മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളിലും താരം സജീവമായിരുന്നു. ലക്ഷകണക്കിന് ആരാധകരായിരുന്നു താരത്തെ പിന്തുടർന്നിരുന്നത്.
















Comments