ശ്രീനഗർ: ത്രിവർണമണിഞ്ഞ് ശ്രീനഗറിന്റെ ഹൃദയമായ ലാൽ ചൗക്ക്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ചൗക്കിലെ ക്ലോക്ക് ടവറിൽ ത്രിവർണ പതാക സ്ഥാപിച്ചു. രാഷ്‌ട്ര വിരുദ്ധ പ്രതീകങ്ങൾ പ്രകാശപ്പെട്ടിരുന്ന കാശ്മീർ താഴ്വരയിലെ സുപ്രധാന കേന്ദ്രമായ ഈ കെട്ടിടം ഇത്തവണ സ്വാതന്ത്ര്യദിന വേളയിൽ ത്രിവർണമണിഞ്ഞാണ് പ്രകാശിക്കുന്നത്. സ്വാതന്ത്ര്യ ദിനാാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ലാൽ ചൗക്കിന്റെയും ക്ലോക്ക് ചവറിന്റെയും ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാണ്.
#WATCH | Jammu and Kashmir: The National Flag flying high on Clock Tower at Lal Chowk in Srinagar pic.twitter.com/2Vgu0Mmn2b
— ANI (@ANI) August 14, 2023
വലിയ ആഘോഷത്തോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ കശ്മീരിൽ നടന്നത്. ശ്രീനഗറിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായി. സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തുടങ്ങി നിരവധിപോർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ലാൽ ചൗക്ക് ത്രിവർണമണിഞ്ഞത് ഓരോ ഭാരതീയനും അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.
Let’s call it the After & Before! #Srinagar ##SrinagarSmartCity #LalChowk pic.twitter.com/3tzEVppWQK
— Athar Aamir Khan (@AtharAamirKhan) August 14, 2023
ശ്രീനഗറിൽ സംഘടിപ്പിച്ച തിരംഗ യാത്ര ഷെർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് ആരംഭിച്ച് ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലാണ് സമാപിച്ചത്. ലെഫ്. ഗവർണർ മനോജ് സിൻഹയാണ് യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ന് ജമ്മു കശ്മീരിന്റെ ആകാശം ത്രിവർണ്ണ പതാകയാൽ തിളങ്ങുന്നു. ഇന്ന് കശ്മീരിലെ യുവാക്കൾ അവരുടെ കൈകളിൽ ത്രിവർണ്ണ പതാക വഹിക്കുകയാണ്. ജനങ്ങളുടെ ഹൃദയങ്ങളിൽ ആവേശം നിറയ്‌ക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായും ഗവർണർ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
















Comments