മേഘാലയ:ചിറാപുഞ്ചിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തി. രാത്രി 8.19നായിരുന്നു ഭൂചനലമുണ്ടായത്. ചിറാപുഞ്ചിയില്‍ നിന്ന് 49 കിലോ മീറ്റര്‍ അകലെ തെക്ക്-പടിഞ്ഞാറാണ് ഭൂചലനമുണ്ടായത്.
ബംഗ്ലാദേശാണ് ഉത്ഭവ സ്ഥാനം. ദവ്കി മേഖലയ്‌ക്ക് സമീപമായിരുന്നു ഉത്ഭവം. 16 കിലോ മീറ്ററോളം ഇതിന്റെ പ്രകമ്പനം ഉണ്ടായി.
അതേസമയം നാശനഷ്ടങ്ങളോ ജീവഹാനിയോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
















Comments