1199 ലെ പൂരാടം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 ലെ പൂരാടം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

Janam Web Desk by Janam Web Desk
Aug 15, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

1199 ലെ പൂരാടം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

പൂരാടം നക്ഷത്രക്കാർ ഏതുകാര്യത്തിലും എടുത്തുചാട്ടക്കാരും മറ്റുള്ളവരെ ഉപദേശിക്കാൻ കഴിവുള്ളവരുമാണ്. എന്നിരുന്നാലും, അവർക്ക് തിരിച്ചു ഉപദേശം കേൾക്കാൻ ഇഷ്ടമല്ല. അവരുടെ ഉപദേശം മൂലം ജീവിതത്തിൽ നിരവധിപേർ നല്ല നിലയിൽ എത്തും. അവർ പറയുന്ന അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുകയും ഏതു വിഷയത്തെ കുറിച്ചാണോ ആ വിഷയത്തിൽ നല്ലപോലെ മനസ്സിലാക്കുകയും ചെയ്യും. സമൂഹത്തിൽ അവർക്ക് ഒരു ആചാര്യന്റെ പദവി ലഭിക്കും. അവർ വിനയമുള്ളവരും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യും. അവർക്ക് പുരാവസ്തുക്കളോട് ഇഷ്ടമാണ്, വായനാശീലമുണ്ട്. ജീവിതത്തിലെ അനുഭവജ്ഞാനം കൊണ്ട് കാര്യങ്ങളെ വിലയിരുത്തുന്നവർ ആയിരിക്കും അവർ. 50 മുതൽ 55 വയസുവരെ ആണ് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ലകാലം.

പൂരാടം നക്ഷത്രക്കാർക്ക് കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. എന്നിരുന്നാലും, അവർക്ക് കുടുംബത്തിന്റെ പേര് ഉണ്ടാക്കുന്ന നല്ല സന്താനങ്ങൾ ഉണ്ടാകും. അവർക്ക് മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ അധികം കാഴ്ചപ്പാടുകൾ ഉണ്ടാകും. അഭിമാനക്ഷതം ഇവർക്ക് സഹിക്കാൻ കഴിയില്ല. അവർ പെട്ടെന്നു സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും പെട്ടെന്നു സന്തോഷിക്കുകയും ചെയ്യും. അവർക്ക് മനോധൈര്യം കുറവായിരിക്കും. എന്നിരുന്നാലും, പൂരാടം നക്ഷത്രത്തിലെ സ്ത്രീകൾക്ക് മനോബലം കൂടുതൽ ഉണ്ടാകും. അവർ ഏത് പ്രതിസന്ധികളെയും തരണം ചെയ്യും. വളരെ അറിയപ്പെടുന്ന കുടുംബത്തിൽ അവർ ജനിക്കുന്നത് സാധാരണമാണ്. കലാപരമായി അവർക്ക് ഏതെങ്കിലും ഒരു രംഗത്ത് കഴിവ് തെളിയിക്കും. സംസാര ചാതുര്യം ഉള്ളവരാണ്. 28 വയസിനു ശേഷം അവർ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം.

പുരുഷന്മാർക്ക് വിവാഹകാലം 24 നും 28 നും ഇടയിൽ ആണ് ഏറ്റവും നല്ലകാലം. അവർക്ക് നല്ല ജീവിത പങ്കാളിയെ കിട്ടും. എന്നിരുന്നാലും, ചുരുക്കം ചിലർക്ക് ശുക്രൻ നീചരാശിയിൽ ആണെങ്കിൽ ജീവിത പങ്കാളി വളരെ അധികം പാര വെയ്‌ക്കും. സ്ത്രീകളുടെ 22 നും 25 വയസിനും ഇടയിൽ ആണ് നല്ലകാലം. അല്ലെങ്കിൽ 27 നും 30 നും ഇടയിൽ ആണ്. സ്ത്രീകൾ 18 മുതൽ 24 മുതൽ വളരെ ശ്രദ്ധിക്കേണ്ട സമയം ആണ്. പലവിധത്തിലുള്ള ചീത്ത കൂട്ടുകെട്ടിൽ അവർ പെടും.

ചിങ്ങം

പൊതുപ്രവർത്തകർക്ക് ജനപിന്തുണ ലഭിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു കൊടുക്കും. ചില പൂരാടം നക്ഷത്രക്കാരുടെ പിതാവിന് രോഗ ദുരിതം പ്രതീക്ഷിക്കാം. നവീന ഗൃഹലാഭം, സ്ഥാനമാനങ്ങൾ, കുടുംബത്തിൽ മംഗള കർമ്മം, ഭൂമിലാഭം, വാഹനം മൂലം ഗുണാനുഭവങ്ങൾഒക്കെയും ഫലം. സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി നിശ്ചയം. സാഹസിക പ്രവർത്തികൾ ചെയ്യുവാനും തന്മൂലം സർക്കാരിൽ നിന്നു അംഗീകാരവും ലഭിക്കാൻ സാധ്യത.

കന്നി

കാലങ്ങൾ ആയി പിണങ്ങി കഴിഞ്ഞിരുന്നവർ ഒരുമിക്കും. ബന്ധുജനസമാഗമം ഉണ്ടാകും. ഔദ്യോഗികമായി മുടങ്ങി കിടന്നിരുന്ന സ്ഥാനം കോടതി ഇടപെടൽ കൊണ്ട് ലഭിക്കും. രാഷ്‌ട്രീയ പ്രവർത്തകർ വിവാദങ്ങളിൽ അകപ്പെടാൻ സാധ്യത. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിൽ മികച്ച നേട്ടങ്ങൾ ലഭിക്കും. ക്ഷമാശീലം അനിവാര്യം, കോപം കൊണ്ട് നഷ്ടപ്പെടുന്ന അവസരങ്ങൾ പിന്നെ ഒരിക്കലും തിരികെ ലഭിക്കില്ല. എഴുത്തുകാരുടെ ലേഖനങ്ങൾ ശോഭിക്കാതെ വരാൻ സാധ്യത.

തുലാം

കുടുംബസമേതം വിനോദയാത്ര, പുണ്യതീർത്ഥങ്ങളിൽ സ്നാനം ഒക്കെയും യോഗം കാണുന്നു. കെട്ടിട നിർമാണ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കും. വ്യവസായികൾ വിവാദ പ്രസ്താവന നടത്താൻ സാധ്യതയും, തന്മൂലം ദുരിതവും കാണുന്നു. ക്ഷേത്ര കാര്യങ്ങളിൽ ഉള്ളവർക്ക് (പുരോഹിതർ, തന്ത്രികൾ) ഈശ്വരാനുഗ്രഹം വർദ്ധിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം ആണ്. ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രശസ്തി പത്രം ലഭിക്കും.

വൃശ്ചികം

അദ്ധ്വാനത്തിനു തക്ക പ്രതിഫലം ലഭിക്കാത്ത അവസ്ഥ, സ്ത്രീകൾ മൂലം ദോഷം, വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കേണ്ട സമയം ആണ്. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കുക, ചില വേണ്ടപ്പെട്ടവരുടെ വിയോഗം മാനസിക ദുഃഖം ആയി മാറും. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനി ധനക്ലേശം ഒക്കെയും ഉണ്ടാക്കും. ചിലർക്ക് വിദേശ ബന്ധമുള്ള തൊഴിൽ ലഭിക്കും. വിവാഹ തടസം യോഗം കാണുന്നു. ദേഹാസ്വാസ്ഥ്യം വന്നേക്കാം. ഉഷ്ണരോഗങ്ങൾ മൂർച്ഛിക്കും.

ധനു

പുതിയ സ്നേഹബന്ധങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് പുതിയ തൊഴിൽ അവസരങ്ങൾ തേടി വരും. നാഡീരോഗവും ത്വക്ക് രോഗവും ഉള്ളവർ ജാഗ്രത പാലിക്കുക. യാത്രാലക്ഷ്യം വിഫലമാകുക, ദ്രവ്യ നാശം, മാനഹാനി, ധനനഷ്ടം, വിശപ്പില്ലായ്മ, രുചിയില്ലായ്മ ഒക്കെ ഫലം. അഗ്നി, സേന, യന്ത്രങ്ങൾ സംബന്ധിയായ തൊഴിൽ ചെയ്യുന്നവർ ജാഗ്രത പാലിക്കുക. മാനസികമായി ചികിത്സയിൽ ഉള്ളവർ മരുന്ന് തെറ്റാതെ നോക്കുക, മാനസിക വെല്ലുവിളികൾ വർദ്ധിക്കുന്ന സമയം ആണ്.

മകരം

വിവാഹസമയം അനുകൂലമാകും, വിദ്യാർത്ഥികളെ സംബന്ധിച്ചു ഉപരിപഠനം പൂർത്തിയാക്കി മികച്ച ഉദ്യോഗ ഭാഗ്യം കാണുന്നു. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുകയും വളരെ കാലമായി ബന്ധമില്ലായിരുന്ന സുഹൃത്തുക്കളെ കണ്ടു മുട്ടുവാൻ അവസരം വന്നു ചേരും. ശാസ്ത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ഉണ്ടാകും. മാതാപിതാക്കളെ സംബന്ധിച്ചു, തങ്ങളുടെ മക്കളുടെ സംരക്ഷണത്തിൽ സംതൃപ്തി തോന്നും.

കുംഭം

സൽസുഹൃത്തുക്കൾ വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. അന്യജനങ്ങളാൽ ആദരം. മാന്യതയും പ്രശസ്തിയും വർദ്ധിക്കും. സന്താന ഭാഗ്യം ഉണ്ടാകും. സർക്കാർ, അർദ്ധ സർക്കാർ തൊഴിലാളികൾക്കു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കോടതിയിൽ വ്യവഹാരത്തിൽ ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം. അടയാഭരണ ലബ്ദ്ധി. ജീവിതസുഖ സൗകര്യ വർദ്ധന, നവീന ഗൃഹോപകരണങ്ങൾ വാങ്ങുവാൻ സാധ്യത. രാഷ്‌ട്രീയക്കാർക്ക് അംഗീകാരം ലഭിക്കും.

മീനം

സഹോദര സ്ഥാനത്തുള്ളവർക്ക് ചില സഹായ സഹകരണങ്ങൾ ചെയ്യണ്ട അവസ്ഥ ഉണ്ടാകും. വളരെ കാലമായി ശത്രുക്കൾ ആയിരുന്ന ബന്ധുക്കൾ ഒരുമിക്കാൻ സാധ്യത ഉണ്ട്. ലഹരിയിൽ ആസക്തി വർദ്ധിക്കുന്ന കാലം ആണ്. സ്ത്രീകൾ മൂലം ധനഹാനി, മാനനഷ്ടം, മാനസികപീഡ ഒക്കെയും യോഗം. അഹന്ത കാരണം ബിസിനസിൽ നഷ്ടം സംഭവിക്കും. വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലെ ഉത്സവത്തിൽ പങ്കുചേരാൻ ഭാഗ്യം സിദ്ധിക്കും.

മേടം

വിഷുസംക്രമ പൂരാടം നക്ഷത്രക്കാർക്ക് പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും വന്നു ചേരും. രാഷ്‌ട്രീയക്കാർക്ക് വൻ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന മികവ് പുലർത്താനും മികച്ച തൊഴിൽ നേടാനും അവസരം വരും. പിണങ്ങി ഇരുന്ന ദമ്പതികൾ ഒരുമിക്കാൻ സാധ്യത ഉണ്ട്. സത്സന്താന ഭാഗ്യം, കലാകാരന്മാർക്ക് പ്രശസ്തി, സ്ഥാനമാനങ്ങൾ, അംഗീകാരം ഒക്കെയും യോഗം. മാതാവിൽ നിന്നും ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.

ഇടവം

സങ്കീർണമായ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടി വരും. ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ചുമതലകളും യാത്രകളും വർദ്ധിക്കും. അന്യജനങ്ങളിൽ നിന്നും തികതനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികളെ സംബന്ധിച്ചു അലസതയുണ്ടാകും. ഭക്ഷണ ശീലങ്ങളിൽ നിന്നും രോഗസാധ്യത ഉണ്ട്. ശത്രുക്കളെ കൊണ്ട് കഷ്ടപ്പെടും. എന്ത് കാര്യങ്ങളിൽ തടസം, തിരിച്ചടി ഒക്കെയും ഫലം. പൂർവിക സ്വത്തു സംബന്ധമായ തർക്കം, അനുഭവയോഗം ഇല്ലാത്തതിനാൽ നഷ്ടം സംഭവിക്കും. പരിഹാരം ചെയുന്നത് ഗുണം നൽകും.

മിഥുനം

വിവാഹ തടസവും കാലതാമസവും നേരിടാൻ സാധ്യത ഉണ്ട്. വിവാഹിതരിൽ പങ്കാളിക്ക് രോഗാദിദുരിതങ്ങളോ വിരഹമോ അനുഭവിക്കേണ്ടി വരും. സംഭവ ബഹുലമായ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ ഉള്ള ധൈര്യവും ആത്മവിശ്വാസവും അവസരങ്ങളും വന്നു ചേരും. സ്ത്രീജനങ്ങളുമായി ഇടപെടുമ്പോൾ ജാഗ്രത പുലർത്തുക, ധനനഷ്ടം, അപവാദം, മനക്ലേശം ഒക്കെയും ബഹളം. ശരീര ശോഷണം ഉണ്ടായി ചൈതന്യം നഷ്ടമാകും.

കർക്കടകം

വാഹനഭാഗ്യം, വാഹനം മൂലം ഗുണാനുഭവങ്ങൾ ഒക്കെയും യോഗം. കരൾരോഗ സംബന്ധമായ രോഗങ്ങൾക്ക് സാധ്യത. അനാവശ്യ കൂട്ടുകെട്ടുകൾ നീചസ്ത്രീ സംഗമവും ധനനാശവും മാനഹാനിയും മറ്റു രോഗങ്ങൾ ഒക്കെയും സമ്മാനിക്കും. പിതാവുമായി അഭിപ്രായ വ്യത്യസ്തവും കലഹവും സാധ്യത. അങ്ങനെ ആകയാൽ പൂർവിക ധനം നഷ്ടമാകും. എല്ലാകാര്യങ്ങളും മടുപ്പും മാനസിക ശാരീരിക ക്ലേശങ്ങളും അനുഭവപ്പെടും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവവും പ്രതീക്ഷിക്കാം.

പൊതുവിൽ നല്ല സമയം ആണ് എങ്കിലും ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. തൊഴിൽ അവസരങ്ങളും സാമ്പത്തിക പുരോഗതിയും ഉണ്ടാകുമെങ്കിലും പൂർവിക സ്വത്തു നഷ്ടമാകാൻ യോഗമുണ്ട്. അവിവാഹിതർക്ക് വിവാഹ തടസം കാണുന്നു. കൃത്യമായ ജാതക നിരൂപണം നടത്തി യഥാവിധി പരിഹാരം ചെയ്താൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നത് ആണ്.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു, രാഹുൽ ദേവിന്റെ സഹോദരൻ

 കൊൽക്കത്ത കോൺസുലേറ്റിൽ  മൃ​ഗബലി നിരോധിച്ചത് ഇഷ്ടപ്പെട്ടില്ല; മുതിർന്ന നയതന്ത്രജ്ഞനോട് യൂനുസിന്റെ പ്രതികാര നടപടി

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

തട്ടിപ്പ് വീരൻ അം​ഗദ് ചന്ദോക് സിബിഐ പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അമേരിക്കയിലും വൻ അഴിമതി നടത്തി ; ഒടുവിൽ ഇന്ത്യയ്‌ക്ക് കൈമാറി ​US

‘മെട്രോ ചിക്സ് ക്രിമിനൽ ഒടുവിൽ പിടിയിൽ’; സ്ത്രീ യാത്രക്കാരുടെ അശ്ളീല വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

‘വിജയത്തിൻ കൈകളിൽ ചുറ്റിക്കറങ്ങുന്നു വിദ്യുന്മയമൊരു ചക്രം’, പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേ‍‍ർന്ന് ദിവ്യ. എസ്. അയ്യർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies