ധാക്ക: ഭീകരനായ യുദ്ധകുറ്റവാളിയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനായ ദിലാവർ ഹുസൈൻ സയ്യിദി മരിച്ചു.ഇയാൾക്ക് 83 വയസായിരുന്നു. ഇയാളെ തടവിൽ പാർപ്പിച്ചിരുന്ന കാശിംപൂർ സെൻട്രൽ ജയിലിൽ വച്ചു ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗ്ലാദേശ് വിമോചന സമര കാലത്ത് കിഴക്കേ പാകിസ്ഥാനിൽ നടന്ന അടിച്ചമർത്തലിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം വളർത്തിയ ‘റസാക്കാർ’ എന്ന സ്വകാര്യ കൂലിപ്പട്ടാളത്തിലെ അംഗമായിരുന്നു സയീദി.ബംഗാളി സംസാരിക്കുന്ന കിഴക്കൻ പാകിസ്ഥാനികളെ അധമരും അശുദ്ധരുമായി കണക്കാക്കിയ പടിഞ്ഞാറൻ പാകിസ്ഥാൻ സൈന്യം, സൈനിക ഉദ്യോഗസ്ഥരും ബിഹാറി മുസ്ലീം കുടിയേറ്റക്കാരും ബംഗ്ളദേശ് വിരുദ്ധരും അടങ്ങുന്ന “റസാക്കാർ” എന്ന സ്വകാര്യ കൂലിപ്പടയെ വളർത്തുകയായിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെയും പ്രവിശ്യാ ഗവൺമെന്റിന്റെയും മേൽനോട്ടത്തിൽ റസാക്കാർമാർ ബംഗ്ലാദേശ് അനുകൂലികളെ കൂട്ടക്കൊല ചെയ്തു. അവർ ദശലക്ഷക്കണക്കിന് ഹിന്ദുക്കളെയും പടിഞ്ഞാറൻ പാകിസ്ഥാന്റെ പരമാധികാരത്തെ എതിർക്കുന്ന പ്രതിഷേധക്കാരെയും കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യവും അതിന്റെ പിന്തുണയുള്ള റസാക്കർ കൂലിപ്പടയും 300,000 മുതൽ 3,000,000 വരെ ആളുകളെ കൊന്നൊടുക്കുകയും 200,000-400,000 ബംഗ്ലാദേശി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.
1971ലെ യുദ്ധത്തിൽ ഹിന്ദുക്കളുടെയും ബംഗ്ലാദേശ് അനുകൂലികളുടെയും വംശഹത്യക്ക് നേതൃത്വം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാവായ ദിലാവർ ഹുസൈൻ സയ്യിദിയാണ് .1996 മുതൽ 2006 വരെ പിറോജ്പൂർ-1 ബാരിസൽ മണ്ഡലത്തിലെ മുൻ പാർലമെന്റ് അംഗമായ സയീദിയെ മതവികാരം വ്രണപ്പെടുത്തിയതിനു 2010ൽ അറസ്റ്റ് ചെയ്തിരുന്നു. അതേ വർഷം ആഗസ്റ്റ് 2 ന്, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിനു അയാളെ അറസ്റ്റ് ചെയ്തു. 2013-ൽ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) ആൾക്കൂട്ട കൊലപാതകം, പീഡനം, ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുക, സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 20 കുറ്റങ്ങൾ ചുമത്തി . വിമോചനയുദ്ധവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ഇരുപതിൽ എട്ടെണ്ണത്തിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2013 ഫെബ്രുവരി 28-ന് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ അയാൾക്ക് വധശിക്ഷ വിധിച്ചു.പാകിസ്ഥാൻ സൈന്യത്തിന് രഹസ്യവിവരങ്ങൾ കൈമാറുക, ബലാത്സംഗം, തീവെപ്പ്, കൊള്ളയടിക്കൽ എന്നിവയായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങൾ.
ഒരു വർഷത്തിനുശേഷം, ബംഗ്ലാദേശ് സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. സയീദിക്കെതിരെ ചുമത്തിയ 20 കുറ്റങ്ങളിൽ 5 കുറ്റങ്ങൾ തെളിഞ്ഞതിനാലാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ കൂടിയായ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദിക്കു ഇന്ത്യയിലും ധാരാളം ആരാധകർ ഉണ്ട്. ഇയാളുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ നിരവധി ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. തുടർന്ന് രാജ്യമൊട്ടാകെ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
















Comments