ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദി ജയിലിൽ മരിച്ചു: മണ്മറഞ്ഞത് 1971ലെ യുദ്ധത്തിൽ ഹിന്ദുക്കൾക്കും ബംഗ്ലാദേശ് അനുകൂലികൾക്കും എതിരായ യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഭീകരനായ വാർ ക്രിമിനൽ; ഇയാൾക്ക് ഇന്ത്യയിലും ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദി ജയിലിൽ മരിച്ചു: മണ്മറഞ്ഞത് 1971ലെ യുദ്ധത്തിൽ ഹിന്ദുക്കൾക്കും ബംഗ്ലാദേശ് അനുകൂലികൾക്കും എതിരായ യുദ്ധക്കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഭീകരനായ വാർ ക്രിമിനൽ; ഇയാൾക്ക് ഇന്ത്യയിലും ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 06:40 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ഭീകരനായ യുദ്ധകുറ്റവാളിയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷനായ ദിലാവർ ഹുസൈൻ സയ്യിദി മരിച്ചു.ഇയാൾക്ക് 83 വയസായിരുന്നു. ഇയാളെ തടവിൽ പാർപ്പിച്ചിരുന്ന കാശിംപൂർ സെൻട്രൽ ജയിലിൽ വച്ചു ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ബംഗ്ലാദേശ് വിമോചന സമര കാലത്ത് കിഴക്കേ പാകിസ്ഥാനിൽ നടന്ന അടിച്ചമർത്തലിന്റെ ഭാഗമായി പാകിസ്ഥാൻ സൈന്യം വളർത്തിയ ‘റസാക്കാർ’ എന്ന സ്വകാര്യ കൂലിപ്പട്ടാളത്തിലെ അംഗമായിരുന്നു സയീദി.ബംഗാളി സംസാരിക്കുന്ന കിഴക്കൻ പാകിസ്ഥാനികളെ അധമരും അശുദ്ധരുമായി കണക്കാക്കിയ പടിഞ്ഞാറൻ പാകിസ്ഥാൻ സൈന്യം, സൈനിക ഉദ്യോഗസ്ഥരും ബിഹാറി മുസ്ലീം കുടിയേറ്റക്കാരും ബംഗ്ളദേശ് വിരുദ്ധരും അടങ്ങുന്ന “റസാക്കാർ” എന്ന സ്വകാര്യ കൂലിപ്പടയെ വളർത്തുകയായിരുന്നു. പാകിസ്ഥാൻ സൈന്യത്തിന്റെയും പ്രവിശ്യാ ഗവൺമെന്റിന്റെയും മേൽനോട്ടത്തിൽ റസാക്കാർമാർ ബംഗ്ലാദേശ് അനുകൂലികളെ കൂട്ടക്കൊല ചെയ്തു. അവർ ദശലക്ഷക്കണക്കിന് ഹിന്ദുക്കളെയും പടിഞ്ഞാറൻ പാകിസ്ഥാന്റെ പരമാധികാരത്തെ എതിർക്കുന്ന പ്രതിഷേധക്കാരെയും കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യവും അതിന്റെ പിന്തുണയുള്ള റസാക്കർ കൂലിപ്പടയും 300,000 മുതൽ 3,000,000 വരെ ആളുകളെ കൊന്നൊടുക്കുകയും 200,000-400,000 ബംഗ്ലാദേശി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു.

1971ലെ യുദ്ധത്തിൽ ഹിന്ദുക്കളുടെയും ബംഗ്ലാദേശ് അനുകൂലികളുടെയും വംശഹത്യക്ക് നേതൃത്വം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാവായ ദിലാവർ ഹുസൈൻ സയ്യിദിയാണ് .1996 മുതൽ 2006 വരെ പിറോജ്പൂർ-1 ബാരിസൽ മണ്ഡലത്തിലെ മുൻ പാർലമെന്റ് അംഗമായ സയീദിയെ മതവികാരം വ്രണപ്പെടുത്തിയതിനു 2010ൽ അറസ്റ്റ് ചെയ്തിരുന്നു. അതേ വർഷം ആഗസ്റ്റ് 2 ന്, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിനു അയാളെ അറസ്റ്റ് ചെയ്തു. 2013-ൽ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) ആൾക്കൂട്ട കൊലപാതകം, പീഡനം, ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുക, സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുക തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ 20 കുറ്റങ്ങൾ ചുമത്തി . വിമോചനയുദ്ധവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന ഇരുപതിൽ എട്ടെണ്ണത്തിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2013 ഫെബ്രുവരി 28-ന് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ അയാൾക്ക്‌ വധശിക്ഷ വിധിച്ചു.പാകിസ്ഥാൻ സൈന്യത്തിന് രഹസ്യവിവരങ്ങൾ കൈമാറുക, ബലാത്സംഗം, തീവെപ്പ്, കൊള്ളയടിക്കൽ എന്നിവയായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങൾ.

ഒരു വർഷത്തിനുശേഷം, ബംഗ്ലാദേശ് സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. സയീദിക്കെതിരെ ചുമത്തിയ 20 കുറ്റങ്ങളിൽ 5 കുറ്റങ്ങൾ തെളിഞ്ഞതിനാലാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ കൂടിയായ യുദ്ധക്കുറ്റവാളി ദിലാവർ ഹുസൈൻ സയീദിക്കു ഇന്ത്യയിലും ധാരാളം ആരാധകർ ഉണ്ട്. ഇയാളുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ നിരവധി ജമാ അത്തെ ഇസ്ലാമി തീവ്രവാദികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. തുടർന്ന് രാജ്യമൊട്ടാകെ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

 

Tags: Jamaat-e-Islami
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies