1199 ലെ ചതയം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
ചതയം നക്ഷത്രക്കാർ സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്, അവർ ചെയ്യുന്ന കാര്യങ്ങളിൽ ആരുടേയും ഇടപെടൽ ഇഷ്ടപ്പെടുന്നില്ല. അവർ എപ്പോഴും തങ്ങളുടെ ആദർശങ്ങളെ മുറുകെപ്പിടിക്കുന്നവരാണ്. അവരുടെ ഔദാര്യം അവർക്ക് ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടാൻ ഇടയാക്കും. എന്നിരുന്നാലും, എല്ലാവരോടും സഹകരിക്കാൻ തയ്യാറുള്ളവരാണ്. അവരുടെ ശത്രുക്കളെ തോൽപ്പിക്കാൻ അവർ കഠിനമായ മാർഗങ്ങൾ സ്വീകരിക്കാൻ തയ്യാറാണ്. അവർ ആരോടും എന്തും പറയാൻ ഇഷ്ടപ്പെടുന്നു, അത് പല പ്രശ്നങ്ങളും ഉണ്ടാക്കും. അവരുടെ സംസാരം നിയന്ത്രണത്തോടെ കൊണ്ടുപോകുന്നത് ജീവിതത്തിൽ വളരെ ഗുണം ചെയ്യും. ചതയം വരുണന്റെ നക്ഷത്രമാണ്. ചതയം നക്ഷത്രക്കാർക്ക് കൂർമ ബുദ്ധിയും കൗശല ബുദ്ധിയും ഉണ്ട്. അവർ ഒരു പ്രശ്നത്തിൽ പെട്ടാൽ, അവർ ശാന്തനായി ഇരിക്കുകയും അണിയറയിൽ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യും. അവരുടെ പ്രതികരണം മറ്റുള്ളവർ പ്രതീക്ഷിക്കാത്ത സമയത്ത് അത് പ്രാവർത്തികമാകും. ചില ചതയം നക്ഷത്രക്കാർ എടുത്തുചാട്ടം കാരണം ജീവിതത്തിൽ പല പ്രശ്നങ്ങൾ നേരിടുന്നു. അവർ അധ്വാനശീലമുള്ളവരാണെങ്കിലും, അവർക്ക് അലസതയുണ്ട്. അവർ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നില്ല, അവർ വളരെ അധികം കാര്യങ്ങൾ ഒളിച്ചുവെയ്‌ക്കുന്നു. അവർക്ക് അറിവുള്ളവരോട് സംസാരിക്കാൻ താല്പര്യമുണ്ട്. അവർക്ക് അസ്വസ്ഥമായ കുടുംബ ജീവിതവും വേർപിരിയലും ഉണ്ടാകാം. 44 മുതൽ 61 വരെയും 25 മുതൽ 29 വരെയും ചതയം നക്ഷത്രക്കാർക്ക് ഏറ്റവും നല്ല കാലമാണ്. സ്ത്രീകൾക്ക് 23 മുതൽ 27 വരെയും വിവാഹകാലം 29 മുതൽ 34 വരെയും ചില രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്.
സ്ത്രീജനങ്ങളിൽ 24 മുതൽ 28 വരെയുള്ള കാലം നല്ല ജോലി കിട്ടാൻ സാധ്യത ഉണ്ട്. ചതയം നക്ഷത്രത്തിലെ സ്ത്രീകൾ ആരെയും പെട്ടെന്നു വിശ്വസിക്കുന്നില്ല, അവർ അവരിൽ നിന്നും മാറിനിന്ന് അവരെ പഠിച്ചതിന് ശേഷമേ അടുക്കുകയുള്ളു.
ചിങ്ങം
ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസവും കലഹവും ഉണ്ടാകും. ഭാര്യ ഭർതൃ ഐക്യക്കുറവും, സന്താനങ്ങളോട് കലഹവും ഉണ്ടാകും. അവിവാഹിതർക്ക് വിവാഹം തീരുമാനം ആകും എങ്കിലും അതിനു ശേഷം മാറിപ്പോകുന്ന ദുരവസ്ഥ ഉണ്ടാകുകയും ചെയ്യും. സംഭവ ബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. തൊഴിൽ ഇടങ്ങളിൽ സാമ്പത്തിക ക്ലേശങ്ങൾ വർദ്ധിക്കും. അനാവശ്യ കൂട്ടുകെട്ട് ധനഷ്ടവും മാനഹാനിയും ഉണ്ടാക്കും.
കന്നി
കലാകാരന്മാർക്ക് പ്രശ്തി ഉണ്ടാകുമെങ്കിലും അപവാദം കേൾക്കും. ചിരകാല അഭിലാഷമായ വിദേശ തൊഴിൽ ലഭിക്കും. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും. കേസ് വഴക്കുകൾ, കലഹം എന്നിവയൊക്കെ വരുവാൻ സാധ്യത ഉണ്ട്. സ്ത്രീകൾ കാരണം വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. പലവിധ തൊഴിൽ ചെയ്യേണ്ടി വരുക, ഭൂമി നഷ്ടം, മംഗള കർമങ്ങളിൽ തടസം നേരിടുക, ഭാര്യാസുഖകുറവ്, നാവു പിഴ, അനുഭവ ഭാഗ്യക്കുറവ്, കഷ്ടകാലം ഒക്കെ ഫലം.
തുലാം
വരവിൽ കവിഞ്ഞ ചിലവുകൾ ഉണ്ടാകും. പിതാവിന് വളരെയധികം ക്ലേശം നിറഞ്ഞ സമയം ആണ്, രോഗദുരിതങ്ങൾ അലട്ടും. ഈശ്വര വിശ്വാസം കുറയും. ശരീരത്തിന് ബലം കുറയുകയും, തളർന്നു വീഴുകയും ചെയ്യാൻ സാധ്യത ഉണ്ട്. ശത്രുക്കൾക്ക് വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും.എല്ലാകാര്യങ്ങളിലും തടസം വരും. ഭക്ഷ്യ വിഷബാധ വന്നേക്കാം. വാത സംബന്ധമായ രോഗങ്ങൾ മൂർച്ഛിക്കും. അതീവ കോപം പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
വൃശ്ചികം
കുടുംബബന്ധു ജനങ്ങൾ ആയിട്ടു ഉണ്ടായിരുന്ന അഭിപ്രായ വ്യത്യസം ഒക്കെ മാറും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കും. പുതിയ വീട് വയ്‌ക്കാനും അല്ലെങ്കിൽ താമസിക്കുന്ന വീട് പുതുക്കാനും അവസരം വരും. വാഹനഭാഗ്യം, വാഹനം മൂലം ഗുണാനുഭവങ്ങൾ, അവിവാഹിതർക്ക് വിവാഹ യോഗം, രോഗങ്ങൾ ഒക്കെ മാറും, സർവ സുഖഭോഗ തൃപ്തി, കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കാൻ സാധ്യത, എവിടെയും ആദരം ഒക്കെയും ഫലം. വിദ്യാർത്ഥികൾക്ക് ഗണിതത്തിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കും.
ധനു
വളരെക്കാലമായി കിട്ടാതിരുന്ന കടങ്ങൾ തിരികെ കിട്ടും. പുണ്യതീര്ഥ ഉല്ലാസ വിനോദയാത്ര നടത്താൻ യോഗം ഉണ്ട്. വിദേശവാസം, വിദേശ തൊഴിൽ ഒക്കെ പ്രതീക്ഷിക്കാ, തൊഴിലിലും ബിസിനസിലെ പുരോഗതി ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. സന്താന ഭാഗ്യം, ഭാര്യാ പുത്ര കുടുംബ സുഖം, ഈശ്വര വിശ്വാസം വർദ്ധിക്കുക, സൽസുഹൃത്തുക്കൾ അയൽക്കാർ ഒക്കെ കാരണം ഗുണഫലങ്ങൾ, അഭിഷ്ട ലാഭം, ആരോഗ്യ വർദ്ധനവ് ഒക്കെ ഫലം.
മകരം
ഭാഗ്യാനുഭങ്ങൾ ഉണ്ടാകും. ലോട്ടറി ചിട്ടി എന്നിവയിൽ ഒക്കെ ഭാഗ്യം ഉണ്ടാകും. രാഷ്‌ട്രീയക്കാർക്ക് അനാവശ്യ ബന്ധങ്ങൾ ധനനഷ്ടത്തിലും മാനഹാനിയിലും ചെന്നെത്തിക്കും. വിവാദ വിഷയങ്ങളിൽ അപവാദം കേൾക്കേണ്ടി വരും. കുടുംബം വിട്ടു ദൂര ദേശവാസം, വിദേശ വാസം ഒക്കെയും സാധ്യത. കുടുംബബന്ധുജനങ്ങളിൽ വേണ്ടപ്പെട്ടവരുടെ വിയോഗം, തൊഴിൽ ഇടങ്ങളിൽ സ്ഥാന ഭ്രംശം വരവിൽ കവിഞ്ഞ ചെലവ് ഒക്കെയും ഉണ്ടാകും.
കുംഭം
വാഹനാപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാൻ ആത്മവിശ്വാസം ഉണ്ടാകും. ത്വക്ക് രോഗങ്ങളിൽ വളരെയധികം ജാഗ്രത പാലിക്കണം. മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ തുറന്നു കിട്ടും. പ്രണയം പൂവണിയുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. ചില വിശിഷ്ട ആഡംബര വസ്തുക്കൾ സമ്മാനം ആയി ലഭിക്കാൻ യോഗം ഉണ്ട്. വ്യവഹാര വിജയം, വിദ്യാപുരോഗതി ഒക്കെ ഫലം.
മീനം
ഭാര്യാഭർത്താക്കൻമാർ തമ്മിൽ ഐക്യം ഉണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്ക വണ്ണം ഉദ്യോഗം ലഭിക്കും. സന്താന ഭാഗ്യം, ഉന്നത ജനങ്ങൾ അല്ലെങ്കിൽ സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, പുതിയ ബിസിനസ്സ് കരാറിൽ ഒപ്പു വയ്‌ക്കുക, കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ, അന്യജനങ്ങളാൽ ആദരം, പേരും പ്രസിദ്ധിയും സിദ്ധിച്ച ഭാഗ്യം ഒകെ സാധ്യത. ചില സഹപ്രവർത്തകാരുടെ ഇടപെടൽ കാരണം ധനനഷ്ടം, മാനഹാനി ഒക്കെ വന്നു ചേരും.
മേടം
മേടവിഷു സംക്രമം ചതയം നക്ഷത്രക്കാർക്ക് ശത്രുശല്യം വർദ്ധിപ്പിക്കും. തൊഴിൽ ക്ലേശം ഉണ്ടാകും. തെറ്റിദ്ധാരണയുടെ പേരിൽ കുടുംബബന്ധുജനങ്ങൾ അകലും. ഏറ്റെടുക്കുന്ന ജോലികൾ സമയപരിധിയിൽ ചെയ്തു തീർക്കുവാൻ സാധിക്കും. രോഗങ്ങൾ ശമിക്കും. നീവന ഗ്രഹയോഗം, ധനലാഭം, തൊഴിൽ സ്ഥാനക്കയറ്റം, പൂർവിക സ്വത്തുക്കൾ രേഖാപരമായി കിട്ടും, പരോപകാര തല്പരത ഉണ്ടാകും. സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവരിൽ നിന്നും ഗുണാനുഭവങ്ങൾ ഒക്കെയും ഫലം.
ഇടവം
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, അന്യസ്ത്രീ ബന്ധം ഉണ്ടാകും. ഭക്ഷണ സുഖം, വാഹന ഭാഗ്യം, ആത്മധൈര്യം വർദ്ധിക്കുക. ജീവിത സുഖ സൗകര്യങ്ങൾ ലഭിക്കുക, എടുത്തു ചാട്ടം കൊണ്ട് ദുരനുഭവങ്ങൾ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ അപവാദം, ജ്വര രോഗങ്ങൾക്ക് സാധ്യത, വാഹനം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക, മുറിവ് ഒടിവ് ചതവ് സാധ്യത. സഹപ്രവർത്തകരുടെ കാര്യങ്ങളിൽ ഇടപെട്ടു മേലധികാരിയിൽ നിന്നും താകീത് ലഭിക്കാൻ സാധ്യത.
മിഥുനം
അഭയം തേടി വരുന്നവർക്ക് സംരക്ഷണം നൽകാൻ സാധിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപെടുവാൻ അവസരം വന്നു ചേരും. ബിസിനസ്സിൽ ധാരാളം അവസരങ്ങൾ വരുകയും അവയൊക്കെ പ്രയോജന പെടുത്തുവാനും സാധിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാപുരോഗതിയും സ്കോളർഷിപ്പും ലഭിക്കും. മാതാപിതാക്കളെ സംബന്ധിച്ചു പുത്രന്മാരുടെ വളർച്ചയിൽ അഭിമാനം തോന്നും. ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. ശത്രുഹാനി മനഃസന്തോഷം ഒക്കെകയും ഫലം.
കർക്കടകം
അനാവശ്യ ചിന്തകൾ മനസ്സിൽ ഉണ്ടാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കുടുംബ ബന്ധു ജനങ്ങളിൽ നിന്നും മാനസിക പ്രയാസം ഉണ്ടാകുന്ന സംഭവങ്ങൾ അരങ്ങേറും. തൊഴിൽ ഭാരം വർദ്ധിക്കും. ശത്രുക്കളുടെ അധഃപതനം കാണുവാൻ സാധിക്കും. പഴേ സംരംഭങ്ങളിൽ നിന്നും പിന്മാറുകയും പുത്തൻ സംരംഭങ്ങളിൽ പണം മുടക്കുകയും ചെയ്യും. ഭൂമി വർദ്ധനവ് സമ്പത്തിൽ പുരോഗതി ആരോഗ്യം നന്നാവും, ഐശ്വര്യം, ഈശ്വരാധീനം ഒക്കെയും ഫലം.
രാഷ്‌ട്രീയക്കാർ ജാഗ്രത പാലിക്കുക, വിവാദങ്ങൾ പ്രതികൂലമാകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന്ന് വിദേശത്തു പോകാൻ സാധിക്കും. ചിലർക്ക് ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴും. ത്വക്ക് രോഗങ്ങൾ സൂക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ സാധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 August
Comments