തിരുവനന്തപുരം: ശ്രീപദ്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത് പൂജിച്ച സ്വർണനാണയങ്ങൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുറത്തിറക്കുന്നു. ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, എട്ട് ഗ്രാം എന്നീ തൂക്കങ്ങളിലുള്ള നാണയങ്ങളാണ് ഭക്തർക്കായി നൽകുക. ക്ഷേത്രത്തിൽ നടവരയായി ലഭിച്ച സ്വർണാഭരണങ്ങൾ ഉരുക്കിയാണ് നാണയങ്ങളുടെ നിർമ്മാണം.
പരിമിതമായ സ്വർണനാണയങ്ങൾ മാത്രമാകും വിൽപ്പനയ്‌ക്കായി എത്തുകയുള്ളുവെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. സ്വർണനാണയത്തിന്റെ വില സ്വർണത്തിന്റെ പ്രതിദിന വിപണി വിലയെ ആശ്രയിച്ചാകും നിർണയിക്കുക. നാണയങ്ങൾ ലഭിക്കുന്നതിനായി ക്ഷേത്രത്തിലെ കൗണ്ടറുകൾ മുഖേന പണം അടയ്‌ക്കാവുന്നതാണ്. ചിങ്ങം ഒന്നിനാകും സ്വർണ നാണയങ്ങൾ പുറത്തിറക്കുക. നാളെ രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി അംഗം ആദിത്യവർമ നാണയങ്ങൾ പുറത്തിറക്കും.
















Comments