തുളസി ഒരു ഔഷധ സസ്യമാണെന്നും അതിനാൽ തുളസി ഭായ് എന്ന പേര് തനിക്ക് ഇഷ്ടമാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ജി20 സമ്മേളനത്തിന്റെ ഭാഗമായുള്ള പരമ്പരാഗത ചികിത്സ യോഗത്തിൽ പങ്കെടുക്കാനെത്തിയാണ് അദ്ദേഹം. ടെഡ്രോസ് അദാനോമിനെ തുളസിഭായ് എന്നാണ് അറിയപ്പെടുന്നത്. തുളസി ഒരു ഔഷധ സസ്യമാണെന്നും തനിക്ക് ഈ പേര് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ വെൽനസ് സെന്ററിൽ താൻ തുളസിചെടി നട്ടുപിടിപ്പിച്ചെന്നും അത് ചെയ്യുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടന ആയുഷ്മാൻ ഭാരതിനെ എന്നും പിന്തുണയ്‌ക്കുന്നുണ്ട്. പ്രാഥമിക ആരോഗ്യ സംരക്ഷണത്തിൽ എല്ലാ രാജ്യങ്ങളും നിക്ഷപം നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ താത്പര്യമെന്നും ഇന്ത്യ അത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് കൊറോണ കാലത്തെ ഇന്ത്യയുടെ പ്രവർത്തനം. മഹാമാരിയെ ചെറുക്കാൻ ഇന്ത്യ എല്ലാവിധത്തിലും ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്വീകിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമത്തിലൂടെ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആയുഷ് മന്ത്രാലയം പങ്കുവെച്ച പോസ്റ്റിൽ നൃത്തം ചെയ്യുന്ന ടെഡ്രോസ് അദാനോമിന്റെ ദൃശ്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നത്. തന്റെ പ്രിയ സുഹൃത്ത് തുളസി ഭായ് നവരാത്രിക്ക് തയ്യാറായിക്കഴിഞ്ഞു എന്നായിരുന്നു പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റിന്റെ അടിക്കുറിപ്പ്. പരമ്പര്യ ചികിത്സയുടെ യോഗത്തിന് പുറമേ ജി20 മന്ത്രിതല യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
















Comments