കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി പ്രതീക്ഷകളുമായി ചിങ്ങത്തിന്റെ പൊൻപുലരി പിറന്നിരിക്കുകയാണ് . മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പ്. ലോകമെമ്പാടുമുള്ള മലയാളികൾ ചിങ്ങപ്പിറവി ആഘോഷമാക്കുന്നു. ഇപ്പോഴിതാ ചിങ്ങമാസപ്പുലരിയിൽ പുതുവർഷം ആശംസിച്ചിരിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. സ്‌നേഹസമ്പന്നവും ഐശ്വര്യ സമൃദ്ധവുമായ പുതുവർഷം ആശംസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്.
‘പ്രതീക്ഷകളുടെ പൊൻ കിരണങ്ങളുമായി മറ്റൊരു ചിങ്ങപ്പുലരി. പ്രിയപ്പെട്ട എല്ലാവർക്കും സ്‌നേഹസമ്പന്നവും ഐശ്വര്യ സമൃദ്ധവുമായ പുതുവർഷം ആശംസിക്കുന്നു. ‘-
എന്ന് മോഹൻലാൽ കുറിച്ചു.
അതേസമയം മലയാള സിനിമാ-സീരിയൽ രംഗത്തെ മറ്റുപ്രമുഖരും ചിങ്ങപ്പിറവി ആശംസകൾ നേർന്നിട്ടുണ്ട്. ചിങ്ങം ഒന്ന് മാതൃഭാഷയുടെയും കാർഷിക വൃത്തിയുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ദിനം കൂടിയാണ്. അന്നമൂട്ടുന്ന കർഷകരോടുള്ള ആദരവ് കൂടിയാകണം ഈ ദിനം. ചിങ്ങം പുലർന്നാൽ പിന്നെ തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
















Comments