കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും രണ്ട് നേഴ്‌സുമാരെയും പ്രതികളാക്കും. കേസിൽ നിലവിൽ പ്രതിസ്ഥാനത്തുളള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുളളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇത്് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. ജില്ലാ മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പോലീസ് തീരുമാനിച്ചു.
മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. നീതി ലഭിക്കാത്തതിനാൽ ഇന്നലെ ഇവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. പോലീസിന്റെ അന്വേഷണ റിപ്പോർട്ട് തളളിയ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഹർഷിനയുടെയും കുടുംബത്തിന്റെയും നിലപാട്. എംആർഐ സ്‌കാനിംഗ് റിപ്പോർട്ട് അനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് കത്രിക കുടുങ്ങിയതെന്ന നിഗമനത്തിൽ എത്താനാകില്ലെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. മെഡിക്കൽ ബോർഡിലെ സീനിയർ ഡോക്ടറെ മാറ്റി ജൂനിയർ കൺസൽട്ടന്റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നുളള ആരോപണവും ശക്തമാണ്.
















Comments