കോട്ടയം : വെറും മിത്തല്ല മഹാഗണപതി ആത്മാവിൽ ഉറഞ്ഞുകൂടിയ വിശ്വാസമാണെന്ന് തെളിയിച്ച് പുതുപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ . മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്നാണ് ലിജിൻ ലാൽ കെട്ടിവയ്‌ക്കാനുള്ള പണം സ്വീകരിച്ചത് . തുക ക്ഷേത്രത്തിലെ പ്രധാന പൂജാരി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി.
ഉച്ചയ്‌ക്ക് 12.40 ഓടെ ബിജെപി നേതാക്കള്‍ക്കൊപ്പം പാമ്പാടി ബ്ലോക്ക് ഓഫീസില്‍ എത്തി, ഉപവരണാധികാരിക്ക് മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി, കെ കൃഷ്ണകുമാര്‍ തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
പാമ്പാടിയിൽ നിന്നും തുറന്ന ജീപ്പിൽ നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകർ അനുഗമിച്ചു.പള്ളിക്കതോട്ടിൽ റോഡ് ഷോ അവസാനിപ്പിച്ച് കാൽനടയായാണ് ലിജിൻ പത്രിക സമർപ്പണത്തിന് എത്തിയത്. മാസപ്പടി വിവാദവും മിത്ത് വിവാദവും പുതുപ്പള്ളിയിൽ ചർച്ചയാകും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
Comments