ഗാസിയാബാദ് ; മൃഗങ്ങളെയും പക്ഷികളെയും കടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ . . ഫൈസാൻ എന്ന യുവാവാണ് പിടിയിലായത് . ഇയാളുടെ പക്കൽ നിന്ന് 125 ചത്ത തത്തകളെയും , 4 ആമകളെയും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഫൈസാന്റെ കൂട്ടാളികളായ ഷഫീഖ്, ഷക്കീൽ എന്നിവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഗാസിയാബാദിലെ കൗശാംബിയിലാണ് സംഭവം. പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) ഉദ്യോഗസ്ഥനായ ഗൗരവ് ഗുപ്തയ്‌ക്ക് രാംപൂരിൽ നിന്ന് ഡൽഹിയിലേക്ക് പക്ഷികളെ കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. വിവരം അദ്ദേഹം പോലീസിനോട് പങ്കുവെച്ചു. അന്വേഷണത്തിനിടെ കൗശാമ്പി മെട്രോ സ്റ്റേഷന് സമീപം കൂടുമായി ഫിറോസ് ഓട്ടോയിൽ നിന്ന് ഇറങ്ങി. കൂട് തുണികൊണ്ട് മറച്ചിരുന്നു. ഗൗരവ് പ്രതിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇയാളെ പിടികൂടി.
200 തത്തകളാണ് കൂട്ടിൽ ഉണ്ടായിരുന്നതെന്ന് ഫൈസാൻ പറഞ്ഞെങ്കിലും 135 എണ്ണമാണ് ഉണ്ടായിരുന്നത് . ഇതിൽ 125 എണ്ണം ചത്ത നിലയിലായിരുന്നു . തിരച്ചിലിൽ 4 ആമകളെയും പോലീസ് കണ്ടെടുത്തു. തൗഫീഖും ഷക്കീലും ചേർന്നാണ് രാംപൂരിൽ നിന്ന് തത്തകളെ കൊണ്ടുവന്നതെന്ന് ഫൈസാൻ പറഞ്ഞു. രാംപൂരിൽ നിന്ന് കൊണ്ടുവരുന്നതിനിടെ തത്തകളെ കുത്തി നിറച്ച നിലയിലായിരുന്നു .ശ്വാസം മുട്ടിയാണ് തത്തകൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
Comments