കോഴിക്കോട്: ഇലക്ട്രിക് വാഹന നിർമാണത്തിലെ നൂതന സാധ്യതകൾ കണ്ടെത്തുന്നതിനായി എൻഐടിയിൽ ഇലക്ട്രിക് വാഹന ഗവേഷണ ലബോറട്ടറി നിർമിക്കാനൊരുങ്ങുന്നു. എൻഐടിയും ടാറ്റ എലക്‌സിയും ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പു വെച്ചു. ഒരു കോടി രൂപയാണ് പദ്ധതിക്കായി വരുന്ന ഏകദേശ ചിലവ്. ഇതിൽ ടാറ്റ എലക്‌സി 75 ലക്ഷം രൂപയും എൻഐടി 25 ലക്ഷം രൂപയും അനുവദിച്ചു.
ഇലക്ട്രിക് വാഹന മേഖലയിൽ പരിവർത്തനം കൊണ്ടുവരുന്നതിനായി വിദ്യാർത്ഥികളെ സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ വൻ തുക ചിലവഴിച്ച് ഇലക്ട്രിക് വാഹന ലബോറട്ടറി നിർമ്മിക്കുന്നത്.
ഒരു വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് നീക്കം. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഉത്പന്നങ്ങളുടെ കണ്ടുപിടിത്തം, പുതിയ തലമുറയുടെ നൈപുണ്യ വികസനം, വാഹനങ്ങളുടെ കേടുപാടുകൾ ത്വരിതഗതിയിൽ കണ്ടെത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Comments