ഓരോ ഭാരതീയനും തികഞ്ഞ അഭിമാനത്തിലും സന്തോഷത്തിലുമാണ്. ഏറെ പ്രതീക്ഷകൾക്കിപ്പുറം ചന്ദ്രയാൻ മൂന്ന് എന്ന അഭിമാനപേടകം ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കാനൊരുങ്ങുകയാണ്. ആ സുദിനത്തിനായി അഞ്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇന്നലെയായിരുന്നു ഏറെ നിർണായകമായ ലാൻഡർ വേർപ്പെടുന്ന ഘട്ടം. ഉച്ചയോടെ നടത്തിയ ഓപ്പറേഷൻ വിജയകരമെന്ന വാർത്ത ഐഎസ്ആർഒ പുറത്തുവിട്ടപ്പോൾ ഓരോ പൗരന്റെയും ഉള്ളിൽ ആത്മാഭിമാനമായിരുന്നു.
നിരവധി പേരാണ് വിജയകരമായി ഓരോ ഘട്ടവും പൂർത്തിയാക്കുന്ന ചന്ദ്രയാന്‍ അഭിനന്ദനവുമായി എത്തുന്നത്. ബഹിരാകാശത്ത് ഇന്ത്യയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ചന്ദ്രയാൻ മൂന്നിന് അഭിനന്ദനമറിയിച്ചു. വിജയകരമായി വിക്രം ലാൻഡർ വേർപിപിഞ്ഞതിൽ അഭിമാനമുണ്ടെന്നും ചാന്ദ്രോപരിതല പര്യവേഷണത്തിൽ തികഞ്ഞ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ വെച്ചാണ് ലാൻഡർ വേർപ്പെട്ടത്. ഇന്ന് നാല് മണിക്ക് പേടകത്തിന്റെ വേഗത കുറയ്ക്കുമെന്നും ചന്ദ്രനോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് വരുന്ന ബുധനാഴ്ച വൈകുന്നേരം 5.47-നാകും സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്താണ് വിക്രം ലാൻഡർ ഇറങ്ങുക.
Comments