ബെംഗളൂരു: സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഡിജിറ്റൽ ഉപകരണങ്ങളും നൂതന സാങ്കേതികവിദ്യയുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിലവിലെ 11 ശതമാനത്തിൽ നിന്ന് 2026-ഓടെ ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തിലധികം ഡിജിറ്റൽ സമ്പദ് വ്യവസ്ഥ സംഭവാന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജി20-യ്‌ക്ക് കീഴിലുള്ള ഡിജിറ്റൽ ഇക്കണോമി വർക്കിംഗ് ഗ്രൂപ്പിന്റെ നാലാമത് യോഗത്തെ അഭിംസബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2014-ൽ ആഭ്യന്തര ഉത്പാദനത്തിന്റെ 4.5 ശതമാനം മാത്രമായിരുന്നു ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ സംഭവാന. എന്നാൽ ഒൻപത് വർഷങ്ങൾക്കിപ്പുറം സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ് ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയെ അഭൂതപൂർവ്വമായ വേഗതയിലാണ് വളരുന്നത്. സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതിൽ മുൻനിരയിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനൂതന സാങ്കേതിക ലോകത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭാവിയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭരണപ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ ഉത്തേജിപ്പിക്കാനും ഡിജിറ്റിലൈസേഷന് കഴിയും.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ), ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെ സുരക്ഷ, ഡിജിറ്റൽ സ്‌കില്ലിംഗ് തുടങ്ങി വിവിധ വിഷയങ്ങളിൽ ദ്വിദിന ഡിഐഎ ഉച്ചകോടി ചർച്ച ചെയ്തതു. ഉച്ചകോടിയുടെ ഭാഗമായി മികച്ച ആറ് സ്റ്റാർട്ടപ്പുകൾക്ക് അവാർഡ് നൽകും.
Comments