ക്ഷേത്ര നഗരത്തെ വിനോദ സഞ്ചാര പട്ടികയിൽപ്പെടുത്താൻ യോഗി സർക്കാർ. അയോദ്ധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സരയു നദിയുടെ തീരത്തുള്ള ചൗധരി ചരൺ സിംഗ് ഘട്ടിൽ അയോദ്ധ്യ ഹാത്ത് എന്ന പേരിൽ കരകൗശല വസ്തുക്കളുടെ സ്റ്റാൾ സന്ദർശകർക്കായി ഒരുക്കും.
അയോദ്ധ്യ ഹാത്തിൽ പ്രാദേശിക കരകൗശല വിദഗ്ധരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി പ്രത്യേക സ്റ്റാളുകൾ ഉണ്ടാകുമെന്ന് അയോദ്ധ്യ ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകും. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റും ബോട്ട് സർവീസുകളും സരയു നദിയിൽ ഉണ്ടാകും. ഹാത്തിൽ താമസിക്കാനുള്ള സൗകര്യവും സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. സംസകാരിക പരിപാടികൾ, ലേസർ ഷോകൾ, സംഗീത ജലധാരകൾ എന്നിവ അയോദ്ധ്യ ഹാത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും.
വരുന്ന ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകുന്നതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. സന്ദർശകർക്ക് മികച്ച അനുഭവം നൽകുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി 17 കോടി രൂപയിലധികം രൂപയുടെ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്.
















Comments