ഗണപതി ഭഗവാന്  കറുകമാലയും മുക്കുറ്റിമാലയും ചാർത്തിയാലുള്ള ഫലങ്ങൾ എന്തൊക്കെയാണ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

ഗണപതി ഭഗവാന്  കറുകമാലയും മുക്കുറ്റിമാലയും ചാർത്തിയാലുള്ള ഫലങ്ങൾ എന്തൊക്കെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 11:08 am IST
FacebookTwitterWhatsAppTelegram

വിഘ്നേശ്വരനായ മഹാഗണപതിക്ക് ഇഷ്ടമുള്ള ചില പ്രത്യേക പുഷ്പങ്ങളും മാലകളുമുണ്ട്.ഗണപതി ഭഗവാന്റെ പ്രിയപ്പെട്ട പൂക്കൾ ചുവന്ന ചെമ്പരത്തി,കറുകപ്പുല്ല്,എരിക്കിൻ പൂ, തുളസി,ശംഖുപുഷ്പം മുക്കൂറ്റി എന്നിവയാണ്. ഈ പൂക്കളിൽ പ്രധാനിയാണ് മുക്കുറ്റിയും കറുകയും. ഏറ്റവും പ്രധാനം കറുക മാലയും മുക്കുറ്റി മാലയുമാണ്. ഈ രണ്ടു മാലകളും ചാർത്തുന്നതിനു വെവ്വേറെ ഫലങ്ങളുമുണ്ട്.

കറുകമാല
1. കറുക (ശാസ്ത്രീയ നാമം: Bin-Cynodan Dactylon)

ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നനിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക.

ആയുർവേദത്തിലെ ദശപുഷ്പങ്ങളിൽ ഒന്നാണ് കറുക. കറുകയുടെ ദേവത ആദിത്യന്‍/ബ്രഹ്മാവ് ആണ്. കറുക സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ,ദുര്‍വ, ഭാര്‍ഗവി എന്നൊക്കെ അറിയപ്പെടുന്നു .കറുകപ്പുല്ല്ഹൈന്ദവ പൂജകളില്‍ ഏറ്റവും പ്രധാനമാണ്. തുളസി കഴിഞ്ഞാൽ പൂജാ ഹോമാദികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കറുകപ്പുല്ലാണ്. ഗണപതിയ്‌ക്കുള്ള പൂജകളിൽ കറുകപ്പുല്ലിന് സവിശേഷ സ്ഥാനമുണ്ട്. ശിവന്‍, ശക്തി, ഗണപതി എന്നെ മൂന്ന് മൂർത്തികളെ  കറുകപ്പുല്ല് വഹിയ്‌ക്കുന്നുവെന്നാണ് വിശ്വാസം. പൂവില്ലാത്ത കറുകയാണ് സാധാരണ പൂജയ്‌ക്ക് ഉപയോഗിക്കുന്നത്.  കറുകയുടെ പുക അന്തരീക്ഷശുദ്ധി ഉണ്ടാക്കും. ഗണപതിക്കു കറുക മാല ചാര്‍ത്തുന്നതും പ്രസിദ്ധമാണല്ലൊ. കറുക ചൂടുന്നതുകൊണ്ട് ആധിവ്യാധികള്‍ ശമിക്കുമെന്നാണു വിശ്വാസം. കുട്ടികള്‍ക്ക്‌ ബുദ്ധിവികാസത്തിനായി കറുകനീര്‌ വളരെ ഫലപ്രദമാണ്‌. ചര്‍മ്മരോഗം വ്രണം എന്നിവ മാറുന്നതിന് കറുക എണ്ണകാച്ചിത്തേച്ചാല്‍ മതി. നട്ടെല്ലിനും തലച്ചോറിനും, ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും കറുകനീര്‍ സിദ്ധൗഷധമാണ്‌. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ബുദ്ധിശക്തിക്കും ഓര്‍മ്മശക്തിയ്‌ക്കും ഉത്തമമായ ആയുർവേദ മൂലികയാണ് കറുക.

കറുക പൂജകള്‍ക്കു പ്രധാനമായതിനു പുറകില്‍ പുരാണ പ്രസിദ്ധമായ ഒരു കഥയുണ്ട്. ഒരിക്കല്‍ അനലാസുരന്‍ എന്നൊരു ഭീകരൻ സ്വര്‍ഗലോകത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കി. ഈ അസുരന്റെ കണ്ണില്‍ നിന്നും പ്രവഹിച്ച തീയില്‍ പെട്ട് സർഗ്ഗപുരി ചാമ്പലായി. ഈ അഗ്നിയിൽ നിന്നും  രക്ഷപ്പെടാന്‍ ദേവന്മാര്‍ ഗണപതിയെ അഭയം പ്രാപിച്ചു. ഗണപതി അനലാസുരനുമായി യുദ്ധം ചെയ്തു.യുദ്ധവേളയിൽ തന്റെ വിരാടരൂപം പുറത്തെടുത്ത ഗണപതി അസുരനെ വിഴുങ്ങി. എന്നാല്‍ അസുരന്റെ ദേഹത്ത് നിന്നും പ്രവഹിച്ച പ്രചണ്ഡമായ അഗ്നി ഗണപതിയുടെ വയറ്റില്‍ ചൂടും അസ്വസ്ഥതകളുമുണ്ടാക്കി. ഗണപതിയുടെ ദേഹം മുഴുവന്‍ അപാരമായ ചൂടനുഭവപ്പെട്ടു.

ഈ അസുരതാപത്തിൽ  നിന്നും സംരക്ഷണം നല്‍കാനായി ചന്ദ്രന്‍ ഗണപതിയുടെ തലയ്‌ക്കു മീതെ നിന്നു തണല്‍ നല്‍കി. വിഷ്ണുഭഗവാന്‍ തന്റെ താമരപ്പൂവ് നല്‍കി. ശിവന്‍ വയറിനു ചുറ്റും ആശ്വാസം നല്‍കാനായി തന്റെ നാഗത്തെ നല്‍കി. ഇതൊക്കെക്കൊണ്ടും ഗണപതിയ്‌ക്ക് ആശ്വാസം ലഭിച്ചില്ല. ഒടുവിൽ പല ദിക്കുകളില്‍ നിന്നുള്ള മഹാ മഹര്‍ഷിമാര്‍ വന്ന് ഗണപതിയ്‌ക്ക് 21 കറുകപ്പുല്ലുകള്‍ നല്‍കി. ഇതോടെ ചൂടില്‍ നിന്നും ഗണപതി ഭഗവാന് ആശ്വാസം ലഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തന്നെ കറുകപ്പുല്ലു കൊണ്ടു പൂജിയ്‌ക്കുന്നവരില്‍ താന്‍ പ്രസന്നനാകുമെന്ന് ഗണപതി അനുഗ്രഹം നല്‍കി. 21 കറുക കൊണ്ടുള്ള പൂജയാണ് ഏറ്റവും മികച്ചത്. ഇത് ഒരുമിച്ചു കെട്ടി വെള്ളത്തില്‍ മുക്കി ശുദ്ധമാക്കി ഗണപതിയെ പൂജിയ്‌ക്കണം.

ഏത് കാര്യത്തിനും തുടക്കം കുറിക്കുന്നതിന് മുന്‍പ് ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് അത്യാവശ്യമാണ്. ഇത് ആ സംരംഭത്തിന്റെ ഗതിയെ സ്വാധീനിക്കും. എന്തും  മംഗളകരമായി പൂര്‍ണതയില്‍ എത്തുന്നതിന് വിഘ്‌നേശ്വരന്റെ അനുഗ്രഹം കൂടിയേ തീരൂ. കറുക മാല അര്‍പ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ എല്ലാ തടസ്സത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഗണപതി ഭഗവാന് കറുക മാല സമർപ്പിക്കുകയും കറുക ഹോമം നടത്തുകയും പൂമൂടൽ ,അപ്പം മൂടൽ ഇവ പോലെ കറുക മൂടൽ നടത്തുകയും ചെയ്യുന്നത് വിശിഷ്ടമാണ്. ഗണപതിയുടെ കാല്‍ക്കല്‍ നിന്നും തുടങ്ങി കഴുത്തറ്റം വരെ കറുക കൊണ്ടു മൂടുന്നത് ഏറ്റവും വിശിഷ്ടമായി കരുതാം. കറുകയിലൂടെ ശിവ, ശക്തി, ഗണപതി ശക്തികള്‍ നമ്മെ സ്വാധീനിക്കുമെന്നും പൊസറ്റീവിറ്റി അനുഭവപ്പെടുമെന്നുമാണ് വിശ്വാസം…
രോഗശാന്തിക്കും ഔഷധ സേവയുടെ സമയത്ത് ഫലപ്രാപ്തിക്കും കറുക മാല സമർപ്പിക്കുകയും കറുക ഹോമം നടത്തുകയും ചെയ്താൽ നല്ലതാണ്.

മിക്ക ക്ഷേത്രങ്ങളിലും ഗണപതി ഭഗവാൻ ഒരു പ്രധാന ഉപദേവതയാണ്. ആ  പ്രത്യേക സ്ഥാനം ഉള്ളത്കൊണ്ട് തന്നെ ഈ ക്ഷേത്രങ്ങളിലെല്ലാം കറുകമാല ഒരു പ്രത്യേക വഴിപാട് തന്നെയായിരിക്കും.

മുക്കൂറ്റി മാല.
2 . മുക്കൂറ്റി (ശാസ്‌ത്രീയ നാമം: Biofitam Sensiraaivum)
ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന ഏകവർഷി സസ്യമാണ് മുക്കൂറ്റി. മനോഹരമായ മഞ്ഞപൂക്കളോടുകൂടിയ മുക്കൂറ്റി കേരളത്തിൽ സുലഭമാണ്. ദേവത പാര്‍വ്വതിയെന്നും ഭദ്രകാളിയെന്നും രണ്ടുപക്ഷമുണ്ട് . വിവിധ ഹോമകര്‍മങ്ങള്‍ക്ക് ഉപയോഗിക്കറുള്ള മുക്കൂറ്റി ചൂടിയാല്‍ ഭര്‍ത്രുസൗഖ്യം പുത്രലബ്ധി എന്നിവയാണ് ഫലം. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കൊളവി,പഴുതാര തുടങ്ങിയവ കുത്തിയാല്‍ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ആകാം.മുറിവുണങ്ങാനും മുക്കുറ്റിയുടെ ചാറ് ഉത്തമമാണ്.വയറിളക്കത്തിന് മുക്കൂറ്റിയില അരച്ച് മോരില്‍ കലക്കി കുടിക്കുക.മുക്കൂറ്റി സമൂലം തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ കഫക്കെട്ട് എന്നിവ മാറും.

Photo: Pkgmohan ; Wiki Commons

ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത് ഏറ്റവും ഫലപ്രദമായ വഴിപാടാണ് .സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിയുമെന്നാണ് വിശ്വാസം. പക്കപ്പിറന്നാള്‍ തോറും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നതിലൂടെ സര്‍വ ഗ്രഹ ദോഷങ്ങള്‍ക്കും പരിഹാരം ഉണ്ടാകും.പരീക്ഷകള്‍, അഭിമുഖങ്ങള്‍, നൂതന സംരംഭങ്ങളുടെ സമാരംഭങ്ങള്‍, ഗൃഹാരംഭം, ഗൃഹ പ്രവേശം ആദിയായ മംഗള കര്‍മങ്ങള്‍ എന്നിവയ്‌ക്ക് മുന്നോടിയായി ഈ വഴിപാടു ചെയ്യുന്നവര്‍ക്ക് ഗണേശ കാരുണ്യത്താല്‍ വിഘ്നങ്ങള്‍ ഒഴിഞ്ഞ് ആഗ്രഹ സാഫല്യം ഉണ്ടാകുന്നു.

Photo : Sailesh ; Wiki Commons

മുക്കുറ്റി സമൂലം പറിച്ചെടുത്ത് വൃത്തിയാക്കി മാല കെട്ടി ഗണപതി ഭഗവാന് ചാർത്തുന്നത് വളരെ വിശേഷമാണ്. അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റി ഹോമിക്കുന്നത് ചില സവിശേഷ കാര്യ സിദ്ധിക്ക് ഫലപ്രദമാണ്.

 

 

 

Tags: ganesholsavamSUBGanapativinayaka chaturthi 2023Vinayak Chaturthi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies