ചിങ്ങമാസപ്പുലരിയിൽ സന്നിധാനത്തെത്തി അയ്യപ്പനെ കണ്ട് വണങ്ങി തെന്നിന്ത്യൻ നടി ഗീത. ശബരിമലയിൽ ദർശനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. തന്ത്രി മഹേഷ് മോഹനര് മേൽശാന്തി എസ് ജയരാമൻ പോറ്റി എന്നിവരെ സന്ദർശിച്ച് പ്രസാദം വാങ്ങി.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനെയും കണ്ടതിന് ശേഷമാണ് കുടുംബാംഗങ്ങളോടൊപ്പം സന്നിധാനത്ത് നിന്ന് മടങ്ങിയത്. കന്നിസ്വാമിയായി ഇരുമുടിക്കെട്ടുമായാണ് നടി മലകയറിയത്. സന്നിധാനത്തെത്തിയ താരം പുലർച്ചെ നിർമ്മാല്യം തൊഴുതു. ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയ ശേഷമാണ് താരം മടങ്ങിയത്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി സിനിമകളിലാണ് ഗീത അഭിനയിച്ചിട്ടുള്ളത്. പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആധാരം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം തന്റെ കഴിവ് പ്രതിഫലിപ്പിച്ചിരുന്നു.
















Comments