തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നഴ്സിംഗ് കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യർത്ഥികളുടെ യൂണിഫോമിൽ മാറ്റം. വരുന്ന അദ്ധ്യായന വർഷം മുതൽ സ്ക്രബ് സ്യൂട്ടും പാന്റ്സുമായിരിക്കും യൂണിഫോം ആയി ധരിക്കേണ്ടത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇറക്കമുള്ള വി നെക് സ്യൂട്ടും പാന്റ്സുമാണ് അനുവദിച്ചിരിക്കുന്നത്.
ഇതിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോമിന് നേവി ബ്ലൂവും എംഎസ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോമിന് പിസ്ത ഗ്രീനുമാണ് നിറം. കമ്പൽസറി നഴ്സിംഗ് സർവീസിന് ഗ്രേപ് വൈനും പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗിന് ഡീപ് ടീലുമായിരിക്കും നിറം.
പോസ്റ്റ് ബേസിക് സ്പെഷ്യാലിറ്റി നഴ്സിംഗ് ഡിപ്ലോമക്കാർക്ക് ഫ്രോഗ് ഗ്രീനും ജനറൽ നഴ്സിംഗ് മിഡ് വൈഫറിക്കാർക്ക് കോറൽ ബ്ലൂവുമാണ് യൂണിഫോമിന് നിറം അനുവദിച്ചിട്ടുള്ളത്. വിദ്യാർത്ഥിസംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് യൂണിഫോം പരിഷ്കരിക്കാൻ തീരുമാനം ആയത്.
Comments