ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ നിലപാടുകൾ വഴി കുപ്രസിദ്ധയായ യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റ പാക് സന്ദർശനത്തിന് സഹായിച്ചത് പാകിസ്താൻ. 2022-ലായിരുന്നു ഒമറിന്റെ പാക് സന്ദർശനം. പാക് സന്ദർശനത്തിന്റെ പേരിൽ പാക് അധീന കശ്മീരിലേക്ക് ഒമർ നടത്തിയ യാത്രയ്‌ക്ക് സാമ്പത്തിക സഹായം നൽകിയത് പാകിസ്താൻ സർക്കാരാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുഎസ് പാർലമെന്റിന്റെ വാർഷിക സാമ്പത്തിക വെളിപ്പെടുത്തലിലാണ് ഇത് പുറത്തുവന്നത്.
ഏപ്രിൽ 18 മുതൽ 24 വരെയുള്ള യാത്രയിൽ, ഒമറിന്റെ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള ചിലവുകൾ വഹിച്ചത് പാകിസ്താൻ സർക്കാരാണ്്. സന്ദർശനവേളയിൽ അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാർ എന്നിവരുമായി ഒമർ ചർച്ച നടത്തിയിരുന്നു. കശ്മീരിലെ സംഘർഷം, ഇസ്രായേൽ-പലസ്തീൻ വിഷയം തുടങ്ങിയ വിഷയങ്ങളെ ബന്ധപ്പെട്ടായിരുന്നു ചർച്ചകൾ.
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഒമർ കൂടിക്കാഴ്ച നടത്തുകയും പാക് അധീന കശ്മീരിലേക്ക് പോകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഒമറിന്റെ നടപടിയെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഒമറിന്റെ നടപടികളോട് വിമർശനം ഉന്നയിച്ചിരുന്നു.
ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായി ഒമർ അറിയിച്ചിരുന്നു. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ പ്രസംഗവും ഒമർ ബഹിഷ്‌കരിച്ചിരുന്നു. ഇത് ഒമറിന്റെ ഇസായേൽ വിരുദ്ധ നിലപാടും കാണിക്കുന്നു. ഒമറിന്റെ വിവാദ പരാമർശങ്ങൾ കാരണം ഇവരെ യുഎസ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
















Comments