ന്യൂഡൽഹി: ഭാരതത്തിന്റെ മൂന്നാം ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ-3 പകർത്തിയ പുത്തൻ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ചന്ദ്രയാൻ-3 പകർത്തിയ ചിത്രങ്ങൾ ലഭിക്കുന്നത്. പുതിയ ചിത്രങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിലെ സങ്കീർണമായ കാഴ്ചകളും ചന്ദ്രയാന്റെ സാങ്കേതിക മികവും തുറന്നു കാണിക്കുന്നതാണ്.
ഇന്നലെയായിരുന്നു പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുത്തുകയെന്ന അതിനിർണായകമായ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത്. അതിന് മുന്നോടിയായി അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തലും നടന്നിരുന്നു. ഇനി ആറ് ദിവസത്തിനുള്ളിൽ സോഫ്റ്റ് ലാൻഡിംഗ് നടക്കുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിംഗ് വിജയകരമായി പൂർത്തിയായതായും ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.
Comments