ന്യൂഡൽഹി: സമത്വവും സമൃദ്ധിയും കൈവരിക്കുന്നതിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്തിന്റെ ശരാശരി വരുമാനം പ്രശംസനീയമായ കുതിപ്പാണ് നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്കിഡ് ഇനിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള രണ്ട് സുപ്രധാന ഗവേഷണങ്ങളാണ് എസ്ബിഐയുടെ ഗവേഷണവും പ്രശസ്ത പത്രപ്രവർത്തകൻ അനിൽ പത്മനാഭന്റെ അവലോകനവും. കഴിഞ്ഞ ഒമ്പത് വർഷത്തിലെ രാജ്യത്തിന്റെ ആദായ നികുതി വകുപ്പിന്റെ പുരോഗതിയുടെ പുതിയ കണക്കുകളാണ് ഇവർ പുറത്തുവിട്ടത്. 2014 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ശരാശരി വരുമാനം നാല് ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ 2013 സാമ്പത്തിക വർഷത്തിൽ 13 ലക്ഷം രൂപയായി വർദ്ധിച്ചിരിക്കുന്നുവെന്ന് എസ്ബിഐയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിവിധ ആദായ ബ്രാക്കറ്റുകളിലുടനീളം നികുതി അടിത്തറ വികസിക്കുന്നതായാണ് അനിൽ പത്മാനാഭന്റെ ഗവേഷണം സൂചിപ്പിക്കുന്നത്. ഓരോ ബ്രാക്കറ്റിലും നികുതി ഫയലിംഗിൽ കുറഞ്ഞത് മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുണ്ട്. ചിലത് നാലിരട്ടിയോളം വർദ്ധിച്ചതായാണ് കണ്ടെത്തൽ’ പ്രധാനമന്ത്രി കുറിച്ചു.
‘സംസ്ഥാനങ്ങളിലുടനീളമുള്ള ആദായനികുതി വകുപ്പിന്റെ മാറ്റം വ്യക്തമായി മനസിലാക്കി തരുന്നതാണ് അനിൽ പത്മനാഭന്റെ റിപ്പോർട്ട്. 2014-നും 2023-നും ഇടയിലുള്ള ആദായ നികുതി വകുപ്പിന്റെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും വർദ്ധിച്ച നികുതിയുടെ വിശദവിവരങ്ങൾ മനസിലാക്കാൻ സാധിക്കുന്നു. രാജ്യം ഇന്ന് സാമ്പത്തിക പുരോഗതിയുടെ കൊടുമുടിയിലാണ് നിൽക്കുന്നത്. 2047-ഓടെ ‘വിക്ഷിത് ഭാരത്’ എന്ന രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കാണ് രാജ്യം നീങ്ങുന്നത്. ഈ കണ്ടെത്തലുകൾ രാജ്യത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളെ മാത്രമല്ല ഒരു രാഷ്‌ട്രമെന്ന നിലയിലുള്ള നമ്മുടെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പോസ്റ്റിൽ പറഞ്ഞു.
















Comments