ഇടുക്കി: കോൺഗ്രസ് ആഹ്വാനം ചെയ്ത ഇടുക്കിയിലെ ഹർത്താലിനിടെ അതിക്രമം. കോൺഗ്രസ് പ്രവർത്തകർ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഡ്രൈവറെ മർദ്ദിച്ചു. ഏലപ്പാറയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പീരുമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദ്ദനമേറ്റത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വാഹനം തടഞ്ഞുനിർത്തി ഹർത്താൽ അനുകൂലികൾ ബിനീഷിനെ മർദ്ദിക്കുകയായിരുന്നു. ബിനീഷിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഹർത്താലിൽ പലയിടത്തും വ്യാപക അക്രമങ്ങളാണ് ജില്ലയിലുണ്ടായത്.
കട്ടപ്പനയിൽ ഹർത്താൽ ബഹിഷ്‌കരിച്ച് കട തുറന്ന വ്യാപാരികളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കോൺഗ്രസിന്റെ ഹർത്താൽ ബഹിഷ്‌ക്കരിച്ച് കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ അറിയിച്ചിരുന്നു. പൂപ്പാറയ്‌ക്ക് സമീപം ബിഎൽ റാവ്, തോപ്രാംകുടി, മുരിക്കാശ്ശേരി, കട്ടപ്പന തുടങ്ങി വിവിധയിടങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും പലരെയും കയ്യേറ്റം ചെയ്യുകയും ചെയ്തു.
















Comments