ശ്രീനഗർ: കശ്മീരിലെ പുതിയ കയറ്റുമതി നയത്തിന്റെ ഭാഗമായി 60 രാജ്യങ്ങളിലേക്ക് കശ്മീരി പൂക്കൾ കയറ്റുമതി ചെയ്യും. സംസ്ഥാനത്ത് കുങ്കുമപ്പൂവ് ഉത്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പൂക്കൾ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
കാശ്മീരി കുങ്കുമപ്പൂവിന് ആവശ്യക്കാർ കൂടുതലുള്ള 60 രാജ്യങ്ങളെ സർക്കാർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലെ പാംപോർ, പുൽവാമ, ബുദ്ഗാം, ശ്രീനഗർ, കിഷ്ത്വാർ എന്നിവിടങ്ങളിലാണ് കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്. ഒക്ടോബറിൽ പുതിയ കയറ്റുമതി നയം പ്രാബല്യത്തിൽ വരുമെന്നും കുങ്കുമപ്പൂവ് കൃഷി കർഷകർക്ക് ഇത് വളരെ ഉത്തേജനം നൽകുമെന്നും സംസ്ഥാന കൃഷി വകുപ്പ് അറിയിച്ചു.
കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിലൂടെ കുങ്കുമപ്പൂവ് ആഗോളതലത്തിൽ വിൽക്കാൻ കഴിയുന്നതായിരിക്കുമെന്നും കശ്മീർ അഗ്രികൾച്ചർ ഡയറക്ടർ ചൗധരി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.
ചുവന്ന സ്വർണം എന്നറിയപ്പെടുന്ന കുങ്കുമപ്പൂവ് സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ മുതൽ 1,800 മീറ്റർ വരെ ഉയരത്തിലാണ് വളരുന്നത്. ഇത് ലോകമെമ്പാടും കാണപ്പെടുന്ന മറ്റ് കുങ്കുമ ഇനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കശ്മാരിലെ കുങ്കുമപ്പൂവ്. ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമെന്ന പദവി ഇന്ത്യയ്‌ക്കാണ്.
















Comments