ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് എന്ന റെക്കോർഡ് ഇന്ത്യയ്‌ക്ക് മാത്രം സ്വന്തം. ലഡാക്കിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം 19,400 അടി ഉയരത്തിൽ, ലികരു-മിഗ് ലാ-ഫുക്ചെ എന്നീ തന്ത്രപ്രധാന മേഖലയിലൂടെയാണ് റോഡ് കടന്നു പോകുക. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. കേണൽ പോനുങ് ഡോമിങ്ങിന്റെ നേതൃത്വത്തിൽ അഞ്ച് സ്ത്രീകൾ അടങ്ങുന്ന എഞ്ചിനിയറിംഗ് സംഘമാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
നിയന്ത്രണ രേഖയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതിനാൽ ഈ പാതയ്‌ക്ക് അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രധാന പങ്ക് വഹിക്കാൻ സാധിക്കും. 64 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പ്രധാനമായും സൈനീകാവശ്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. അതീവ സെൻസിറ്റീവ് സെക്ടറായ ഫുക്ചെയിൽ നിന്നും ദൂരെയുള്ള സൈനിക ഔട്ട്പോസ്റ്റുകളിലേക്ക് ദ്രുതഗതിയിൽ എത്തിച്ചേരാൻ പാതയിലൂടെ സാധിക്കും.
On the occasion of 77th Independence Day @BROindia starts construction on yet another strategic road, Road Likaru-Mig La-Fukche.
This road will pass through an altitude of 19400 feet and will be the world's highest motorable road surpassing the Umling… pic.twitter.com/cIb4sa7Mw8
— 𝐁𝐨𝐫𝐝𝐞𝐫 𝐑𝐨𝐚𝐝𝐬 𝐎𝐫𝐠𝐚𝐧𝐢𝐬𝐚𝐭𝐢𝐨𝐧 (@BROindia) August 15, 2023
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡും നിലവിൽ ഇന്ത്യയിൽ തന്നെയാണ്. 19,024 അടി ഉയരത്തിലുള്ള ലഡാക്കിലെ ഉംലിംഗ്- ലാ റോഡിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. 52 കിലോമീറ്റർ വരുന്ന ഈ പാതയുടെ നിർമ്മിച്ചതും ബിആർഒ തന്നയാണ്.
അതിർത്തിയിലെ സുപ്രധാന പാതകൾ നിർമ്മിക്കുന്നതിലും ഗതാഗതയോഗ്യമാക്കുന്നതിലും പ്രധാന പങ്കാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ വഹിക്കുന്നത്. ഈ പാതയുടെ നിർമ്മാണത്തിന് പുറമേ നിയന്ത്രണ രേഖയ്‌ക്ക് സമീപം മറ്റ് രണ്ട് പ്രധാന പദ്ധതികൾക്കും ബിആർഒ നേതൃത്വം നൽകുന്നുണ്ട്. മണാലിയെ ഷിൻകു ലായുമായി ബന്ധിപ്പിക്കുന്ന ടണലിന്റെ നിർമ്മാണം അതിലൊന്നാണ്. ചൈനയുടെ മിലാ ടണലിന്റെ റെക്കോർഡ് തകർക്കാൻ പുതിയ ടണലിന് സാധിക്കുമെന്ന് ബിആർഒ തലവൻ ചീഫ് ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി പറഞ്ഞു.
കൂടാതെ കിഴക്കൻ ലഡാക്കിൽ നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ‘നിയോമ എയർഫീൽഡ്’ നിർമ്മാണവും ബിആർഒയുടെ കീഴിൽ പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതൊടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർഫീൽഡുകളിലൊന്നായി ഇത് മാറുമെന്നും ചീഫ് ലഫ്റ്റനന്റ് ജനറൽ രാജീവ് ചൗധരി കൂട്ടിച്ചേർത്തു.
















Comments