ഓഗസ്റ്റ് 24-ന് ആഗോളതലത്തിൽ റിലീസിനൊരുങ്ങുകയാണ് ദുൽഖർ നായകനായ കിംഗ് ഓഫ് കൊത്ത. ബുക്കിംഗ് ആരംഭിച്ചത് മുതൽ ടിക്കറ്റ് വിൽപനയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ് ചിത്രം. അന്യഭാഷ ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും ആദ്യ ദിനത്തിന്റെ റിപ്പോർട്ടിന് ശേഷമാണ് അഡീഷണൽ ഷോകൾ ആരംഭിക്കുക എന്നിരിക്കെ നോർമൽ ഷോകൾ ഹൗസ്ഫുൾ ആയതിനെ തുടർന്ന് പ്രമുഖ തിയേറ്ററുകൾ രാത്രി അഡീഷണൽ ഷോകൾ ചാർട്ട് ചെയ്ത് കഴിഞ്ഞു.
ഒരു കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗാണ് റിലീസിന് ദിവസങ്ങൾ ശേഷിക്കേ നടന്നത്. ഓഗസ്റ്റ് 24-ന് രാവിലെ ഏഴ് മണിയ്‌ക്ക് തന്നെ നൂറിൽ പരം ഫാൻസ് ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ പ്രചരണം ഇന്നലെ ചെന്നൈ എക്‌സ്പ്രസ് അവന്യൂ മാളിൽ നടന്നിരുന്നു. വൻ വരവേൽപ്പാണ് സിനിമയ്‌ക്ക് ജനങ്ങൾ നൽകിയത്. ചിത്രത്തിന്റെ കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച നടക്കും.
മാസും ക്ലാസും ഒത്തിണങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമീഷ് രവിയാണ്.ജോക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സർപ്പാട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം എത്തുക.
ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
















Comments