അന്നയാൾ ഒരു ലക്ഷം രൂപ ചോദിച്ചു, ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കേണ്ടി വന്നു, 15 വർഷങ്ങൾക്ക് ശേഷം എന്നെ തേടിയെത്തിയത് വിക്രമിന്റെ കോൾ; ഓർമ്മ പങ്കുവെച്ച് ദിനേശ് പണിക്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്നയാൾ ഒരു ലക്ഷം രൂപ ചോദിച്ചു, ഇല്ലെന്ന് പറഞ്ഞ് തിരിച്ചയക്കേണ്ടി വന്നു, 15 വർഷങ്ങൾക്ക് ശേഷം എന്നെ തേടിയെത്തിയത് വിക്രമിന്റെ കോൾ; ഓർമ്മ പങ്കുവെച്ച് ദിനേശ് പണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 02:59 pm IST
FacebookTwitterWhatsAppTelegram

ഒരുപിടി മികച്ച മലയാള സിനിമകൾ സമ്മാനിച്ചിട്ടുള്ള നിർമ്മാതാവും നടനുമാണ് ദിനേശ് പണിക്കർ. ദിനേശ് പണിക്കർ നിർമ്മിച്ച സുരേഷ് ഗോപി ചിത്രമായ രജപുത്രനിൽ തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രം അഭിനയിച്ചിരുന്നു. കരിയറിന്റെ തുടക്കത്തിൽ മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് തമിഴിലെ സൂപ്പർ സ്റ്റാറായ ആളാണ് വിക്രം. ഇപ്പോഴിതാ വിക്രമുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ് ദിനേശ് പണിക്കർ.

”വിക്രം അന്ന് ഒരു സാധാരണ താരമാണ്. നല്ല കഴിവുണ്ട്, ഡാൻസ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തിൽ അന്ന് കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അത്രയും വലിയ നടനായിരുന്നില്ല. രജപുത്രൻ സിനിമയിൽ നല്ല വേഷമാണ് ചെയ്തത്. പത്ത് നാൽപത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നതോടെ ഞങ്ങൾ വളരെ അടുപ്പമുള്ളവരായി മാറി. തിരക്കുകൾ മൂലം ഞങ്ങളുടെ ആ അടുപ്പത്തിന് ഇടയ്‌ക്ക് ഇടവേളകളുണ്ടായി. ”

”പിന്നീട് തമ്മിൽ ആദ്യമായി കാണുന്നത് 2000 ത്തിലാണ്. അന്ന് ഞാൻ ഉദയപുരം സുൽത്താൻ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാൻ ചെന്നെെയിൽ നിൽക്കുകയാണ്. സ്റ്റുഡിയോയ്‌ക്ക് പുറത്ത് എന്നെ കാണാൻ വിക്രം കാത്തിരിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാൻ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും അവൻ വലിയ സന്തോഷത്തോടെ ഓടിവന്നു. താനൊരു പുതിയ പടത്തിൽ അഭിനയിച്ചെന്നും, ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷൻ എന്നോട് എടുക്കണം എന്നും വിക്രം ആവശ്യപ്പെട്ടു. എന്നാൽ എന്റെ എന്റെ കൈയിൽ പണം ഇല്ലെന്ന് ഞാൻ വളരെ സ്നേഹത്തോടെ തന്നെ മറുപടി നൽകി. ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവൻ പറഞ്ഞെങ്കിലും അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാനെടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാൻ കണ്ടിട്ടില്ല. ”

”അന്നവൻ അഭിനയിച്ച ആ പടം സേതു ആയിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്. വിക്രമിന്റെ കരിയറിലെ പ്രധാന ചിത്രമായി മാറി. തിയേറ്ററുകളിൽ 100 ​​ദിവസത്തിലധികം ഓടി, നിരവധി ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. വിക്രം തമിഴിലെ സൂപ്പർ സ്റ്റാറായി മാറി. വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ സീരിയൽ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് ലൊക്കേഷനിൽ നിൽക്കുമ്പോൾ, അവിടെ മാദ്ധ്യമ പ്രവർത്തകർ വന്നു. സാറിന്റെ പ്രതികരണം വേണമെന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസർ ആരാണെന്ന് അവർ ചോദിച്ചിരുന്നു. മനസ്സിൽ തങ്ങി നിൽക്കുന്ന പ്രൊഡ്യൂസർ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവർ പറഞ്ഞത്. ”

”ഇതുകേട്ടതോടെ ഞാൻ ഞെട്ടി. 15 വർഷം കഴിഞ്ഞും അയാൾ എന്നെ ഓർമിക്കുന്നു. ഇതിന് പിന്നാലെ വിക്രമിന്റെ കോൾ വന്നു. എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച്, ദിവസവും സംസാരിക്കുന്ന രീതിയിലായിരുന്നു അന്ന് വിക്രം എന്നോട് സംസാരിച്ചത്. 1996 ൽ കണ്ട അതേ വിക്രമായി തന്നെയായിരുന്നു അന്നും അദ്ദേഹം സംസാരിച്ചത്. പതിനഞ്ച് വർഷത്തിന് ശേഷം എന്നെ പരിഗണിച്ചുകൊണ്ട് മധുരപ്രതികരമാണ് അദ്ദേഹം എന്നോട് ചെയ്തത്” എന്നും ദിനേശ് പണിക്കർ ഓർ‍ക്കുന്നു.

Tags: Actor Dinesh Panickervikram
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies