ന്യൂഡൽഹി : ‘ജി 20’ക്ക് എതിരെ സിപിഎം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിൽ നടന്ന സെമിനാര്‍ തടഞ്ഞ പോലീസ് നടപടിയ്‌ക്കെതിരെ സിപിഎം നേതാവ് എം എ ബേബി .പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും വീ 20 എന്ന പേരിൽ സമാധാനപരമായാണ് സെമിനാർ നടത്തിയതെന്നുമാണ് എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
ഒരു ഹാളിനുള്ളിൽ നടക്കുന്ന യോഗത്തിന് പോലീസ് അനുമതി വാങ്ങണം എന്ന് ചട്ടമില്ല. പൊതുസ്ഥലത്ത് നടക്കുന്ന ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങൾക്കാണ് പോലീസ് അനുമതി വാങ്ങേണ്ടത്. എന്നാണ് എം എ ബേബിയുടെ ന്യായം . എന്നാൽ അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി അട്ടിമറിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യമെന്നത് പോസ്റ്റിൽ അതിവിദഗ്ധമായി മറച്ചു വയ്‌ക്കുകയാണ് . ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ലെന്നും, ഈ നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നുമാണ് എം എ ബേബിയുടെ പോസ്റ്റ്.
Comments