ഗിന്നസ് പക്രുവിന്റെ ഇളയ മകൾ ദ്വിജയുടെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം. ഈ കഴിഞ്ഞ മാർച്ചിലാണ് താരത്തിന് രണ്ടാമത്തെ പെൺകുഞ്ഞ് ജനിക്കുന്നത്. രണ്ട് മക്കൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു താരം ആരാധകരെ വിവരം അറിയിച്ചത്. മൂത്തമകൾ ദീപ്ത കീർത്തിയെ ചേച്ചിയമ്മ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അന്ന് ഗിന്നസ് പക്രു ചിത്രം പങ്കുവെച്ചത്.
രണ്ടാമത്തെ മോളുടെ പേര് ദ്വിജ കീർത്തി എന്നാണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ദ്വിജയുടെ ചോറൂണിന്റെ ചിത്രങ്ങളാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലായിരുന്നു ദ്വിജയുടെ ചോറൂണ് നടന്നത്.
‘അ..ആ..അമ്..അം..ദ്വിജ മോൾക്കിന്ന് ചോറൂണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം’ എന്നായിരുന്നു താരം ചിത്രത്തോടൊപ്പം നൽകിയ കുറിപ്പ്. അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ ആശംസ അറിയിച്ചിരിക്കുന്നത്.
















Comments