ശ്രീനഗർ: ലഡാക്കിൽ നടക്കുന്ന ജി20 യോഗത്തിൻ നിന്ന് ഇന്ത്യയെ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ. ജി-20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൊണ്ട് രാജ്യത്തുടനീളമുള്ള നൂറുകണക്കിന് സ്‌കൂളുകളിലും കോളേജുകളിലും യുവാക്കളുടെ പങ്കാളിത്തം ഇന്ത്യ ഉറപ്പാക്കി. രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കൺവെൻഷൻ സെന്ററിൽ നടന്ന വൈ 20 ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘ലഡാക്കിലും ജമ്മുകശ്മീരിലും ചില അയൽരാജ്യങ്ങൾ അവിടെ നടക്കുന്ന പ്രീ-ഉച്ചകോടി തടയാൻ പലമാർഗങ്ങളും നടത്തി. എന്നാൽ ആർക്കും അതിന് സാധിച്ചില്ല. വസുദൈവ കുടുംബകം എന്നതായിരുന്നു ഇന്ത്യയുടെ ആപ്തവാക്യം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് പൊതു ലക്ഷ്യം കൈവരിക്കുന്നതിന് നമ്മെ സഹായിക്കും. ഇത് വൈ 20 ചർച്ചയെ നയിക്കുകയും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു’ കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്ത് നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാൻഡ് അപ്പ് ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടു. യൂത്ത്-20 യുടെ റൺഅപ്പ് പരിപാടികൾ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്‌കൂളുകളെയും കോളേജുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments