പ്രഖ്യാപിക്കും മുന്‍പ് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ക്വാഡ് ചോര്‍ന്നതായി സംശയം. 17 കളിക്കാരുടെ പട്ടികയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. ഓഗസ്റ്റ് 21നാണ് ടീം പ്രഖ്യാപനമുണ്ടാവുക. സെലക്ഷന് കമ്മിറ്റി യോഗത്തില്‍ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ അന്നേദിനം ന്യൂഡല്‍ഹിയില്‍ മാദ്ധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനയുണ്ട്.
ഇത്തവണ പതിവില്‍ നിന്ന് വിപരീതമായി 17 പേര് ടീമില്‍ ഉണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസണെ ഒരു സ്ഥാനത്തേക്കും പരിഗണിച്ചില്ലെന്നാണ് വിവരം. അതേസമയം പരിക്കില്‍ നിന്ന് മുക്തരായ രാഹുലും ശ്രേയസ് അയ്യറും ടീമില്‍ തിരിച്ചെത്തുമെന്നും വിവരമുണ്ട്. ഒരുഘട്ടത്തില്‍ ഏകദിന ലോകകപ്പിലേക്ക് വരെ പരിഗണിച്ചിരുന്ന മലയാളി താരത്തിന് തിരിച്ചടിയായത് നിലവിലെ പ്രകടനങ്ങളാണ്. വിന്‍ഡീസ് പര്യടനത്തില്‍ നിറംമങ്ങിയ താരത്തിനെതിരെ മുന്‍താരങ്ങളടക്കം രംഗത്തുവന്നിരുന്നു. സ്ഥിരതയില്ലായ്മയാണ് താരത്തിന് വെല്ലുവിളിയായത്.
വിന്‍ഡീസ് ടി20 പരമ്പരയില്‍ തിളങ്ങിയ തിലക് വര്‍മ്മയ്ക്കും ടീമില്‍ ഇടംമുണ്ട്. ഇവരില്‍ രാഹുലും ശ്രേയസും ടീമിലുണ്ടാകുന്നത് ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമാകും.ഇരുവരുടേയും ഫിറ്റ്നസ് കാര്യത്തിലുള്ള സംശയമാണ് 17- അംഗ ടീമിനെ ഏഷ്യാ കപ്പിനായി പ്രഖ്യാപിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും 17 അംഗ സ്ക്വാഡാണ് ടൂര്‍ണമെന്റിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ടീം ഇങ്ങനെ; രോഹിത് ശര്‍മ്മ(നായകന്), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന് കിഷന്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, യുസ്വേന്ദ്ര ചഹല്‍/രവിചന്ദ്ര അശ്വിന് എന്നിവരാണ് ഏഷ്യാ കപ്പ് സ്ക്വാഡിലുണ്ടാവുക എന്നാണ് സൂചന.
Comments