ഒരിടവേളയ്‌ക്ക് ശേഷം ശരത്കുമാർ നായകനായെത്തി ബോക്‌സ്ഓഫീസിൽ വൻ വിജയമായ ചിത്രമായിരുന്നു പോർ തൊഴിൽ. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഒരു മുഴുനീള ചിത്രത്തിൽ ശരത് കുമാർ വേഷമിട്ടത്. സീരിയൽ കില്ലിംഗ് പ്രമേയമായ ചിത്രത്തിൽ പോലീസ് വേഷമായിരുന്നു താരം ചെയ്തത്. സഹനായകനായി അശോക് സെൽവനും എത്തിയതോടെ പോർ തൊഴിൽ വൻ ഹിറ്റാവുകയായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം ശരത് കുമാർ വീണ്ടും ഒരു മുഴുനീള പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഹിറ്റ് ലിസ്റ്റ്.
സിനിമയുടെ ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭീതിപ്പെടുത്തുന്ന ഒരു സൈക്കോ ത്രില്ലർ ചിത്രം പ്രതീക്ഷിക്കാനാവുന്ന തരത്തിലാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂര്യകതിറും കെ കാർത്തികേയനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് കനിഷ്‌കയും പ്രധാന വേഷത്തിലെത്തുണ്ട്. സമുദ്രക്കനി, ഗൗതം വാസുദേവ് മേനോൻ, സിത്താര, സ്മൃതി വെങ്കട്, രാമചന്ദ്ര രാജു, രാമചന്ദ്രൻ, ഐശ്വര്യ ദത്ത്, അബി നക്ഷത്ര, അനുപമ കുമാർ, ബാലശരവണൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
















Comments