എറണാകുളം: നെടുമ്പോശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. അബുദാബിയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി ജാഫർ മോനാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
പ്രതിയിൽ നിന്നും 116 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ചാണ് ജാഫർ സ്വർണം കടത്താൻ ശ്രമിച്ചത്. 550 ഗ്രാം സ്വർണമാണ് അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചിരുന്നത്.
സ്വർണം മറച്ച് വെച്ചിരിക്കുന്നത് മനസിലാകാതിരിക്കാൻ തുണിത്തിന് മുകളിൽ തുണി തുന്നിവെച്ചു. സംശയം തോന്നി കൂടുതൽ പരിശോധിച്ചപ്പോഴാണ് സോക്‌സിനകത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് സ്വർണ ചെയിനുകൾ കൂടി കസ്റ്റംസ് കണ്ടെടുത്തത്.
















Comments