കൗണ്ട് ഡൗൺ സ്റ്റാർറ്റ്‌സ് നൗ!! ചന്ദ്രനിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും! ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തെ എപ്രകാരം സ്പർശിക്കും? പേടകത്തിന് സംഭവിക്കാൻ പോകുന്നത് ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൗണ്ട് ഡൗൺ സ്റ്റാർറ്റ്‌സ് നൗ!! ചന്ദ്രനിലെ രഹസ്യങ്ങൾ ഇനി പരസ്യമാകും! ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തെ എപ്രകാരം സ്പർശിക്കും? പേടകത്തിന് സംഭവിക്കാൻ പോകുന്നത് …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 08:07 pm IST
FacebookTwitterWhatsAppTelegram

ഓരോ ചുവടുവെപ്പും സസൂക്ഷ്മം നടത്തി ഇന്ത്യയുടെ ചാന്ദ്രദൗത്യം പുരോഗമിക്കുകയാണ്. പ്രതീക്ഷയുടെ കൊടുമുടിയിൽ നിർത്തി, മുട്ടിമുട്ടിയില്ലെന്ന സ്ഥിതിയിലാണ് ചന്ദ്രയാൻ മൂന്ന്. ആകംക്ഷകൾക്ക് ഓഗസ്റ്റ് 23-ന് സമാപനമാകുമെന്ന് ഇസ്രോ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം 6.04-ന് ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ സ്പർശിക്കും.

ലാൻഡർ വിക്രമും റോലർ പ്രഗ്യാനും ചാന്ദ്രോപരിതലത്തിൽ തൊടുന്നതോടെ ഇന്ത്യ പുതുചരിത്രം കുറിക്കും, ഒപ്പം ചന്ദ്രന്റെ രഹസ്യങ്ങൾ പരസ്യമാക്കുന്നതിൽ സുപ്രധാന കണ്ടെത്തലുകൾ നൽകാൻ ഇസ്രോയുടെ ചന്ദ്രയാൻ മൂന്നിന് കഴിയും. ബുധനാഴ്ച വരെ ചന്ദ്രോപരിതലത്തിൽ നിന്ന് കുറഞ്ഞത് 25 കിലോമീറ്റർ അകലെയും പരമാവധി 134 കിലോമീറ്റർ അകലത്തിലും ലാൻഡർ മൊഡ്യൂൾ ചന്ദ്രന് മുകളിൽ വട്ടമിട്ടുകൊണ്ടിരിക്കും. ചന്ദ്രയാൻ ചന്ദ്രന്റെ ഉപരിതലത്തിൽ തൊടുന്നതിന് പിന്നാലെ വിക്രം ലാൻഡറിന്റെ സ്ഥിതി പരിശോധിക്കും.

വേഗം കുറച്ച് ഇറങ്ങനായി നാല് ത്രസ്റ്റർ എഞ്ചിനുകളാണുള്ളത്. രണ്ട് ത്രസ്റ്റർ എഞ്ചിനുകൾ ഒരേ സമയം പ്രവർത്തിപ്പിച്ചാണ് വേഗത കുറയ്‌ക്കുന്നത്. സെക്കൻഡിൽ രണ്ട് മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയിറക്കാനാണ് ശ്രമം. ലാൻഡർ ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതോടെ ആറ് ചക്രങ്ങളുള്ള റോവർ റാംപ് വഴി ചാന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.

ലാൻഡിംഗിന് ശേഷം പേടകം നിശ്ചിത പരിധിക്കുള്ളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നീങ്ങും. ഇതിന് പിന്നാലെ നിരവധി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തും. ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വാസയോഗ്യമാക്കുന്ന ഘടകങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. ഉപരിതലത്തിലെ അയോണുകളുടെയും ഇലക്ട്രോണുകളുടെയും സാന്ദ്രതയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ താപനിലയും തെർമൽ ഘടകങ്ങൾ, ചന്ദ്രോപരിതലത്തിലെ ഭൂചലനങ്ങൾ നിരീക്ഷിച്ച് അതിലൂടെ ചന്ദ്രന്റെ ഘടന മനസിലാക്കുക എന്നിവയാണ് പ്രധാന പഠനലക്ഷ്യങ്ങൾ.

ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. അതായത്, ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് വെറും 14 ദിവസമാണ്. ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി, തുടർന്നുള്ള 14 ദിവസവും ഉപകരണങ്ങളെല്ലാം പ്രവർത്തിച്ചാലാണ് ദൗത്യം സമ്പൂർണ വിജയമായി പ്രഖ്യാപിക്കുക.

Tags: chandrayaan-3Vikram Lander
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies