ന്യൂഡൽഹി: ചന്ദ്രയാൻ -3ന്റെ വിക്രം ലാൻഡർ പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ. ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവയ്ഡൻസ് ക്യാമറ (എൽഎച്ച്ഡിഎസി) ആണ് അസാധാരണമായ ചിത്രങ്ങൾ പകർത്തിയത്. പാറക്കൂട്ടങ്ങളിലോ ഗർത്തങ്ങളിലോ അല്ലാതെ സേഫ് ലാൻഡിംഗിന് കണ്ടെത്താൻ ഈ ക്യാമറ സഹായിക്കും.
ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഈ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ലാൻഡർ ചന്ദ്രന്റെ ഉപരിതലവുമായി സമ്പർക്കം പുലർത്തും. ഈ ക്യാമറ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക എന്നത് ശ്രദ്ധേയമാണ്.
Comments