ശ്രീനഗർ: സർക്കാർ ജോലിയിൽ ഇരുന്ന് രാജ്യത്തെ ഒറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്ന നടപടി ഊർജ്ജിതമാക്കുമെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു കശ്മീർ ബാങ്ക് ചീഫ് മാനേജർ സജാദ് അഹമ്മദ് ബസാസിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട നടപടിയെ ശരിവെച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മനോജ് സിൻഹ. പാക് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സജാദ് ബസാസിയെ ജമ്മു കശ്മീർ ഭരണകൂടം ജോലിയിൽ നിന്ന് പുറത്താക്കിയത്.
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സർക്കാർ ജോലി സമ്പാദിക്കുകയും വിഘടനവാദികളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ ഭരണഘടന നിർദ്ദേശിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ജീവനക്കാരെ പിരിച്ചുവിടൽ, നീക്കം ചെയ്യൽ എന്നിവ കൈകാര്യം ചെയ്യുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 311 മനോജ് സിൻഹ വ്യക്തമാക്കി.
വിഘടനവാദ- തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നവരെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്ന നടപടിക്കെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത് വന്നിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയീദ് സലഹുദ്ദീന്റെ മക്കളെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി ദൗർഭാഗ്യകരമാണെന്ന് മെഹബൂബ അന്ന് പറഞ്ഞത്.
















Comments