തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച ഇന്ത്യൻ സിനിമ ഇതിഹാസം രജനികാന്തിനെ പരിഹസിച്ച് മന്ത്രി വി. ശിവൻ കുട്ടി. രജനികാന്ത് യോഗി ആദിത്യനാഥിന്റെ കാലുതൊട്ട് വണങ്ങിയതിനെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പരിഹസിച്ചത്. കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണെന്നും എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിയുമെന്നുമാണ് മന്ത്രിയുടെ പരിഹാസം നിറഞ്ഞ വാക്കുകൾ.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഋഷികളെയും യോഗികളെയും പ്രായം നോക്കാതെ കാലുതൊട്ടുവണങ്ങാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രജനികാന്ത് യോഗി ആദിത്‌നാഥിന്റെ കാലുതൊട്ടു തൊഴുതത്. എന്നാൽ യോഗിയെ വണങ്ങുന്ന രജനികാന്തിന്റെ ചിത്രം വൈറലായതോടെ അദ്ദേഹത്തെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഇടതു സൈബറിടങ്ങളിൽ ശക്തമായ ശ്രമം തുടരുകയാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന ചുമതലയ്‌ക്കപ്പുറം ഗോരഖ്‌നാഥ് മഹന്താണ് യോഗി ആദിനാഥ്. നിലവിലെ പരമാചാര്യൻ കൂടിയായ അദ്ദേഹത്തെ രജനികാന്ത് വണങ്ങിയെന്നതാണ് സൈബർ സഖാക്കളെയും ഇടതുനേതാക്കളെയും ചൊടിപ്പിച്ചത്.
















Comments