ന്യൂയോർക്കിൽ നടന്ന ഇന്ത്യൻ ദിന പരേഡിന് നേതൃത്വം നൽകി സാമന്ത റൂത്ത് പ്രഭു. എല്ലാ വർഷവും ഓഗസ്റ്റ് 20 നാണ് ന്യൂയോർക്ക് നഗരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. സാമന്തക്കൊപ്പം ചടങ്ങിൽ നടി ജാക്വിലിൻ ഫെർണാണ്ടസും പങ്കെടുത്തു. ജയ് ഹിന്ദ് പറഞ്ഞാണ് താരം ജനത്തെ അഭിസംബോധന ചെയ്തത്.
ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറും പരിപാടിയിൽ പങ്കെടുത്തു.ഇന്ത്യൻ ദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും താരം പറഞ്ഞു. ഇന്ത്യൻ ദിനത്തിൽ പങ്കെടുത്ത അനുഭവം ജീവിതത്തിൽ ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കില്ലെന്നും താരം പറഞ്ഞു. വർഷങ്ങളായി തനിക്ക് കിട്ടുന്ന പിന്തുണയ്‌ക്ക് നന്ദിയും അറിയിച്ചു. തന്റെ അമ്മയ്‌ക്കൊപ്പമാണ് സാമന്ത ഇന്ത്യൻ ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ വർഷം ആഘോഷത്തിലെ പ്രധാന അതിഥി അല്ലു അർജ്ജുൻ ആയിരുന്നു.
















Comments