അന്തർദേശീയ ചെസ് ഫൈനലിൽ എത്തിയ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര. ചതുരംഗത്തിന്റെ ലോകത്ത് രാജ്യം തലയുയർത്തി നിൽക്കാൻ പ്രജ്ഞാനന്ദ നമ്മളെ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്റെ പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.
‘പ്രജ്ഞാനന്ദ ഇന്ന് വലിയ വാർത്തയാണ്. അഭിമാനംകൊണ്ട് എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു. ഈ കഴിവുറ്റ ഈ യുവാവിനെ അനുഗ്രഹിക്കണം. ചതുരംഗത്തിന്റെ ലോകത്ത് തലയുയർത്തി നിൽക്കാൻ നമ്മളെ അവൻ സഹായിക്കട്ടെ.’ – ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ലോക മൂന്നാം നമ്പർ താരമായ ഫാബിയാനോ കരുവാനയെ തകർത്തെറിഞ്ഞാണ് പ്രജ്ഞാനന്ദ ഫിദെ ലോകകപ്പിൽന്റെ ഫൈനലിലേക്ക് ഇടിച്ചുകറിയത്. 3.5-2.5 എന്ന സ്‌കോറിനാണ് പ്രജ്ഞാനന്ദ ഫാബിയാനോയെ തോൽപ്പിച്ചത്. ഇന്ന് നടക്കുന്ന ഫൈനലിൽ മാഗ്‌നസ് കൾസനുമായാണ് പോരാട്ടം.
Pragg @rpragchess makes Bigg Bigg news. My heart is swollen with pride. Bless this talented youngster and may he keep making us stand tall in the world of Chess (Chaturanga!) in the future…🇮🇳👏🏽👏🏽👏🏽 https://t.co/AUj54RZjWu
— anand mahindra (@anandmahindra) August 22, 2023
“>
Comments