ന്യൂഡൽഹി: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ ബാഗേജ് നിരക്ക് കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവ് വരുത്തിയത്. കുവൈത്തിൽ നിന്നുള്ള യാത്രയ്‌ക്ക് മാത്രമേ ബാഗേജിൽ കുറവുള്ളത്.
30 കിലോ സൗജന്യ ബാഗേജിന് പുറമേ കൂടുതലായി വരുന്ന അഞ്ച് കിലോയ്‌ക്ക് മൂന്ന് ദിനാർ, പത്ത് കിലോയ്‌ക്ക് ആറ് ദിനാർ, 15 കിലോയ്‌ക്ക് 12 ദിനാർ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാട്ടിൽ നിന്ന് കൊണ്ടുവരുന്ന ബാഗേജ് നിരക്കിന് കുറവില്ല. കഴിഞ്ഞ മാസം 10 കിലോ ബാഗേജിന്റെ നിരക്ക് 14 ദിനാറായിരുന്നു. ഇതാണ് കുത്തനെ കുറച്ചിരിക്കുന്നത്.
Comments