സകല റെക്കോർഡുകളും ഭേദിച്ച് ജൈത്ര യാത്ര തുടരുകയാണ് ജയിലർ. മറ്റ് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമകൾ വലിയ തോതിലാണ് മലയാളി സിനിമാ പ്രേമികൾ സ്വീകരിക്കുന്നത്. പ്രത്യേകിച്ച് തമിഴ്, തെലുങ്ക്, ഹോളിവുഡ് സിനിമകൾ. ഇവയിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നും വലിയ ബോക്സ് ഓഫീസ് വിജയം നേടിയിട്ടുണ്ടാകും. കെജിഎഫ്, ബാഹുബലി, കാന്താര പോലുള്ള സിനിമകൾ മലയാളികൾ ആവേശത്തോടെ കണ്ട ചിത്രങ്ങളാണ്. ഈ നിരയിലേക്ക് പുതിയതായി ഹിറ്റായ ചിത്രമാണ് ജയിലർ.
കേരളത്തിലെത്തിയ ചിത്രം ആദ്യ ദിവസത്തിൽ മാത്രം 5.85 കോടിയാണ് നേടിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും സമാന രീതിയിലാണ് ചിത്രം കളക്ഷനുകൾ വാരി കൂട്ടിയത്. രജനികാന്തിനൊപ്പം മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ കൂടി എത്തിയപ്പോൾ ജയിലർ തിയേറ്ററുകളിൽ ആവേശത്തിരയിളക്കി. മാത്യുവായി മോഹൻലാൽ എത്തിയപ്പോൾ വർമ എന്ന വില്ലനായാണ് വിനായകന്റെ ചിത്രത്തിലെ വരവ്.
ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ജയിലർ റിലീസ് ചെയ്തത്. പതിനൊന്നാം ദിവസം മാത്രം ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 18.7 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യയിൽ 280.85 കോടി രൂപയും ചിത്രം നേടി. വേൾഡ് വൈഡ് ആയി 500 കോടിയും പിന്നിട്ട ചിത്രം ഈ വാരാന്ത്യത്തോടെ 600 കോടി എത്തുമെന്നാണ് വിലയിരുത്തൽ.
















Comments