ദക്ഷിണാഫ്രിക്കയിൽ ഉയരുന്ന സ്വമി നാരായണൻ ആശ്രമത്തിന്റെ 3ഡി മോഡൽ അവതരിപ്പിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന വേളയിൽ പ്രധാനമന്ത്രിയ്‌ക്ക് മുൻപിലാകും ദക്ഷിണാഫ്രിക്കയുടെ മുഖച്ഛായ മാറ്റാൻ പോകുന്ന ക്ഷേത്രത്തിന്റെ മാതൃക അവതരിപ്പിക്കുക.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലാണ് ക്ഷേത്രസമുച്ചയം ഉയരുന്നത്. ഭഗവാൻ കൃഷ്ണനിൽ വിശ്വസിച്ചിരുന്ന യോഗി ആയിരുന്നു സ്വാമി നാരായണൻ. ജക്ഷിണാഫ്രിക്കയിലെത്തുന്ന പ്രധാനമന്ത്രി ജോഹന്നാസ്ബർഗിൽ സന്ദർശനം നടത്തുംയ തുടർന്നാകും ക്ഷേത്രസമുച്ചയത്തിന്റെ മാതൃക പ്രദർശിപ്പിക്കുക.
15-ാമത് ബ്രിക്‌സ് ഉച്ചകോടി.യിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടിയാണ് പ്രധാമന്ത്രിയുടെ സന്ദർശനം.
















Comments