പണത്തിന് ആവശ്യം വരുന്ന ഓരോ നിമിഷവും ആശ്രയിക്കുന്നത് പേഴ്‌സണൽ ലോണിനെ ആകും. എന്നാൽ പലയിടത്തും ഈട് നൽകിയാകും വായ്പ വാങ്ങുന്നത്. പിന്നീട് അത് വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കായിരിക്കും ഇത് വഴിവെക്കുക. എന്നാൽ വളരെ കുറഞ്ഞ പലിശ നിരക്കിലും ഈട് നൽകാതെയും ബാങ്ക് വഴി ലോൺ ലഭിക്കും. അത്തരത്തിൽ കുറഞ്ഞ പലിശയ്‌ക്ക് വ്യക്തിഗത വായ്പകൾ നൽകുന്ന ബാങ്കുകളിതാ..
ഫെഡറൽ ബാങ്കിലാണ് വായ്പയ്‌ക്കായി സമീപിക്കുന്നതെങ്കിൽ 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 11.49 ശതമാന പലിശയാണ് ഈടാക്കുന്നത്. ഐഡിഎഫ്‌സി ബാങ്കിലാണ് വായ്പ എടുക്കുന്നതെങ്കിൽ ഒരു കോടി വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 10.49 ശതമാനം പലിശയാണ് ഈടാക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിൽ 50,000 മുതൽ 25 ലക്ഷം വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 10.99 ശതമാനം പലിശയാണ് ഈടാക്കുന്നത്.
50,000 മുതൽ 25 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 11.55 ശതമാനം പലിശയാണ് ബന്ധൻ ബാങ്ക് ഈടാക്കുന്നത്. അഞ്ച് ലക്ഷം വരെയുള്ള വായ്പകൾക്ക് 60 മാസത്തേക്ക് 14.12 ശതമാന പലിശയാണ് കർണാടക ബാങ്ക് ഈടാക്കുന്നത്.
വ്യക്തിഗത വായ്പയുടെ തുക, കാലാവധി, പലിശ നിരക്ക് എന്നിവ അനുസരിച്ചാണ് ഇഎംഐ നിശ്ചയിക്കുന്നത്. ഓരോരുത്തരുടെയും ക്രെഡിറ്റ് സ്‌കോറുകൾ വ്യത്യാസപ്പെടുന്നതിനാൽ വ്യത്യസ്ത നിരക്കുകളിൽ ആയിരിക്കും ബാങ്ക് പലിശ ഈടാക്കുക.
Comments