കേരം തിങ്ങും കേരളം വിദേശരുടെ ഭഷയിൽ പറയുകയാണെങ്കിൽ ‘ ദ ഗോഡ്‌സ് ഓൺ കൺട്രി’യിൽ നിരവധി കാഴ്ചകളാണ് വിനോദസഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. കടലുണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന ഏതൊരാളും തോണിയാത്ര ചെയ്യാതെ പോകുന്നത് വിരളമാണ്. അങ്ങനെയൊരു തോണിയാത്രയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
‘പാലോം, പാലോം നല്ല നടപ്പലോം’ എന്ന നാടൻ പാട്ടിന് താളം പിടിച്ച് പാടുന്ന വിദേശ വനിതകളാണ് വീഡിയോയിലുള്ളത്. പലരാജ്യങ്ങളിൽ നിന്നായി കോട്ടയ്‌ക്കൽ ഗ്രീൻവിച്ച് ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തിയവരാണിവർ. ഗൈഡിനോടൊപ്പം പാലോം പാലോം പാട്ടുപാടി ഉല്ലസിച്ചാണ് വിദേശ വനിതകൾ കേരളകാഴ്ചകൾ ആസ്വദിക്കുന്നത്.
കോഴിക്കോട് എത്തുന്ന സഞ്ചാരികളെ കടലുണ്ടിയിൽ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകളാണ്. ഇന്ത്യയിൽ ആദ്യമായി രൂപം കൊണ്ട കമ്മ്യൂണിറ്റി റിസർവുകളിൽ ഒന്നാണ് കടലുണ്ടിയിലുള്ളത്. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പരിപാലനം ചെയ്യുന്ന ഇവിടം കാഴ്ചക്കാരെ പ്രകൃതിഭംഗിയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നു.
Comments