കോപ്പണ്‍ഹേഗന്‍:ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ ജോഡികളായ സാത്വിക്-ചിരാഗ് ഷെട്ടി, ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ഇന്ന് ഇറങ്ങും. അതേസമയം നോക്കൗട്ട് റൗണ്ടുകളിലെ പരാജയം വിട്ടൊഴിയാതെ ഒളിമ്പിക് മെഡല്‍ ജേതാവ് സിന്ധു ഇന്നലെയും തോറ്റ് പുറത്തായി.
രണ്ടാം റൗണ്ടില്‍ ജപ്പാന്‍ താരം നസോമി ഒക്കുഹാരയോട് അടിയറവ് പറഞ്ഞാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. കരിയറില്‍ ആദ്യ തവണയാണ് ചാമ്പ്യന്‍ഷിപ്പില്‍ താരം ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. സ്‌കോര്‍ (14-21,14-21).
പുരുഷ സിംഗിള്‍സില്‍ ഇന്തോനേഷ്യന്‍ താരത്തെ തറപറ്റിച്ചാണ് എച്ച്.എസ് പ്രണോയ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. കൊറിയന്‍ താരത്തെ മറികടന്നാണ് ലക്ഷ്യാ സെന്നിന്റെ മുന്നേറ്റം.
ഡബിള്‍സില്‍ പുരുഷ ജോഡി ഏറ്റുമുട്ടുന്നത് ഓസ്‌ട്രേലിയന്‍ സഖ്യത്തോടാണ്. വനിത ജോഡിക്ക് തായ്‌പേയി സഖ്യമാണ് എതിരാളികള്‍. ഡെന്‍മാര്‍ക്കിലെ കോപ്പണ്‍ഹേഗിലാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. പുരുഷ ജോഡിയുടെ മത്സരം കോര്‍ട്ട് നാലിലും വനിത ജോഡിയുടേത് കോര്‍ട്ട് രണ്ടിലുമാണ്.
Comments