ചന്ദ്രയാൻ-3 ചന്ദ്രനിൽ കാലുകുത്താൻ തയ്യാറെടുക്കുമ്പോൾ, ദൗത്യത്തിന് എങ്ങനെ ആ പേര് ലഭിച്ചു എന്നത് നാം ചിന്തിക്കുന്നകാര്യമാണ്. എന്നാൽ അതിന് പിന്നിൽ ഒരു കഥയുണ്ട്. 1999-ൽ ചാന്ദ്രദൗത്യത്തിന് അനുമതി നൽകിയത് അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു. ചന്ദ്രനെ പര്യവേക്ഷണത്തിനായി ബഹിരാകാശ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സംസ്‌കൃത പണ്ഡിതനായ അദ്ദേഹം ദൗത്യത്തിന്റെ പേര് ‘സോമയാൻ’ എന്നതിൽ നിന്ന് ‘ചന്ദ്രയാൻ’ എന്ന് പുനർനാമകരണം ചെയ്തു.
രാജ്യം ചാന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷത്തിനായി കാത്തിരിക്കുമ്പോൾ ഇന്ത്യയുടെ ചാന്ദ്രയാത്രയെന്ന സ്വപ്‌നം ആദ്യം കണ്ടത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയാണ്. 1999ൽ ഇന്ത്യൻ അക്കാദമി ഓഫ് സയൻസിലാണ് ചാന്ദ്ര പര്യവേഷണത്തിനുളള പദ്ധതിയുടെ നിർദ്ദേശം ആദ്യമായി ഉയർന്ന് വന്നത്. ഇന്ത്യയെ ആണവ രാഷ്‌ട്രമാക്കി മാറ്റിയതിന് ശേഷമായിരുന്നു ഇന്ത്യയ്‌ക്ക് വാജ്‌പേയ് ചാന്ദ്ര ദൗത്യത്തിന് അനുമതി ലഭിച്ചത്.
2003ൽ ഇന്ത്യ 56-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വാജ്പേയി ഇന്ത്യ ബഹിരാകാശ പേടകം ചന്ദ്രനിലേക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചത്. ബഹിരാകാശ പേടകത്തിന്് ചന്ദ്രയാൻ എന്ന് പേരിട്ടുവെന്നും അദ്ദേഹം രാജ്യത്തോട് പറഞ്ഞു.
ചാന്ദ്രയാൻ 1ന്റെ ലക്ഷ്യം ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്‌ക്ക് ഒരു ഓർബിറ്റിനെ അയക്കുക എന്നതായിരുന്നു. എന്നാൽ രാഷ്‌ട്രപതിയായിരുന്ന എപിജി അബ്ദുൾ കലാം ഉപഗ്രഹം ചന്ദ്രനിൽ ഇറക്കിയാൽ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു.അതിന് ശേഷം ചാന്ദ്രയാൻ ഓർബിറ്ററിനൊപ്പം മൂൺ ഇംപക്ട് പ്രോബ് അയക്കാൻ ഐഎസ്ആർഓ തീരുമാനിക്കുകയായിരുന്നു. വാജ്‌പേയുടെയും കലാമിന്റെയും സൗഹൃദം ഇന്ത്യയെ ബഹിരാകാശ രംഗത്തും മുന്നോട്ട് നയിച്ചു.
Comments