ജോഹനസ്ബർഗ്ഗ്: ബ്രിക്‌സ് യോഗത്തിൽ ദേശീയ പാതകയോട് ആദരവ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി. ദേശസ്‌നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. യോഗത്തിൽ ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ എത്തിയ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിക്കാനായി നിലത്ത് സ്ഥാപിച്ച് ഇന്ത്യയുടെ ത്രിവർണ്ണ പതാക എടുത്തുമാറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നത്.
ഗ്രൂപ്പ് ഫോട്ടോയെടുക്കാനായി സദസ്സിലേക്ക് എത്തിയ പ്രധാനമന്ത്രി നിലത്ത് സ്ഥാപിച്ചിരിക്കുന്ന ദേശീയ പതാക കാണുകയും അതിൽ ചവിട്ടാതെ കൈയിലെടുക്കുന്നതുമാണ് തരംഗമാകുന്ന ദൃശ്യങ്ങൾ. പ്രധാനമന്ത്രിമാർക്ക് അനുവദിച്ചിട്ടുള്ള സ്ഥലം സൂചിപ്പിക്കുന്നതിനാണ് ഇത്തരത്തിൽ രാജ്യങ്ങളുടെ പതാകകൾ നിലത്ത് സ്ഥാപിച്ചിരുന്നത്.
പ്രധാനമന്ത്രി മോദിയുടെ ഈ പ്രവൃത്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയും ദക്ഷിണാഫ്രിക്കയുടെ പതാക കൈയിലെടുക്കുകയും മറ്റൊരാൾക്ക് ഇത് കൈമാറുകയും ചെയ്യുന്നു എന്നാൽ നരേന്ദ്രമോദി ദേശീയ പതാക തന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നതും ദൃശ്യങ്ങൡൽ കാണാനാകും. പ്രധാനമന്ത്രിക്ക് ദേശസ്‌നേഹം എന്നത് വാക്കുകളിലല്ല മറിച്ച് പ്രവൃത്തിയിലാണെന്ന അടിക്കുറപ്പോടെയാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ നിറയുന്നത്. ഇതിനോടകം തന്നെ നിരവധിപ്പേർ ദ്യശൃങ്ങൾ പങ്കുവെച്ചുക്കഴിഞ്ഞു.
PM @narendramodi Ji notices Indian Tricolour 🇮🇳 on the ground (to denote standing position) during the group photo at BRICS, ensured not stepping on it, picks it up and keeps it with him. Others followed suit. pic.twitter.com/ldlzSrvyUb
— Kiren Rijiju (@KirenRijiju) August 23, 2023
















Comments