ന്യൂഡൽഹി: ചന്ദ്രയാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് കേന്ദ്ര ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്. ട്വിറ്റർ(എക്‌സ്) ലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മറ്റുള്ളവർ സ്വപ്‌നം കാണുമ്പോൾ നമ്മൾ ചന്ദ്രനിലെത്തിയെന്നും അവർ
സ്വപ്‌നങ്ങിൽ കുടുങ്ങിയപ്പോൾ ഇന്ത്യ ചന്ദ്രയാനിലൂടെ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആകാശം ഒരു പരിധിയല്ലെന്ന് തെളിയിക്കുന്ന വിധത്തിലാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയുടെ ത്രിവർണ്ണ പതാക ചന്ദ്രനിൽ ഉയരത്തിൽ പറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
39 ദിവസത്തെ പ്രതീക്ഷകൾക്ക് വിരാമമിട്ടാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ അമ്പിളിയെ സ്പർശിച്ചത്. ഇന്ന് വൈകുന്നേരം 6.04-ഓടെയായിരുന്നു ലോകം കാത്തിരുന്ന ആ ലാൻഡിംഗ്. അതിസങ്കീർണമായ നാല് ഘട്ടങ്ങൾക്ക് ശേഷമായിരുന്നു ലാൻഡിംഗ്. ഇതോടെ ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായും ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി.
















Comments